×

ലാത്തിച്ചാര്‍ജുമായി ബന്ധപ്പെട്ട് വസ്തുത പറഞ്ഞതിന് കാനത്തെ മോശക്കാരനാക്കുന്നു’; പിന്തുണയുമായി കോടിയേരി

തിരുവനന്തപുരം: കൊച്ചിയില്‍ നടന്ന പൊലീസ് ലാത്തിച്ചാര്‍ജുമായി ബന്ധപ്പെട്ട് വസ്തുത പറഞ്ഞതിന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അപഹസിക്കാന്‍ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎമ്മും സിപിഐയും തമ്മില്‍ നല്ല ബന്ധമാണുള്ളതെന്ന് കോടിയേരി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

കൊച്ചി ലാത്തിച്ചാര്‍ജുമായി ബന്ധപ്പെട്ട വസ്തുത പറഞ്ഞതിനാണ് കാനത്തെ മോശക്കാരനാക്കാന്‍ ശ്രമം നടക്കുന്നത്. മാധ്യമങ്ങള്‍ ആഗ്രഹിച്ച പോലെ അദ്ദേഹം പറഞ്ഞില്ലെന്നതാണ് കുറ്റം. സിപിഎമ്മിനെതിരെ കാനം പറഞ്ഞിരുന്നെങ്കില്‍ അത് ആഘോഷിക്കപ്പെട്ടേനെയെന്ന് കോടിയേരി പറഞ്ഞു.

ലാത്തിച്ചാര്‍ജിനെക്കുറിച്ച്‌ അന്വേഷണം നടക്കുന്നുണ്ട്.അതനുസരിച്ച്‌ സര്‍ക്കാര്‍ നടപടിയെടുക്കും. ജനങ്ങളില്‍നിന്ന് ഒന്നും ഒളിച്ചുവയ്ക്കില്ല. പൊലീസിനെ സിപിഎമ്മും വിമര്‍ശിക്കും. വസ്തുത സിപിഐ പ്രവര്‍ത്തകര്‍ മനസിലാക്കും. അവര്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയാണ്. സിപിഐയും സിപിഎമ്മും തമ്മിലുള്ളത് നല്ല ബന്ധമാണെന്ന് കോടിയേരി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top