×

കനലോര്‍മ്മയായി കാനം ; കാനത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ; രാജേട്ടന് ലാല്‍ സലാം ; മകന്‍ സന്ദീപ് ചിതയ്ക്ക് തീ കൊളുത്തി

കോട്ടയം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട നല്‍കി രാഷ്‌ട്രീയ കേരളം. കോട്ടയം കാനത്തെ കൊച്ചുകളപുരയിടം വീട്ടുവളപ്പില്‍ അദ്ദേഹത്തിന്‍റെ മൃതദേഹം സംസ്കരിച്ചു.
ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. വിലാപയാത്രയിലുടനീളം ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. കാനത്തെ വീട്ടിലും അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ നിരവധി ആളുകളാണ് തടിച്ചുകൂടിയത്.

ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ച്‌ അഭിവാദ്യമര്‍പ്പിച്ചുകൊണ്ടാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ യാത്രയാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ അടക്കമുള്ളവരും കാനത്തെ വീട്ടിലെത്തി അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, മന്ത്രിമാരായ കെ.രാജന്‍, പി.പ്രസാദ്, ജി.ആര്‍.അനില്‍, ജെ.ചിഞ്ചുറാണി അടക്കമുള്ളവര്‍ വീട്ടുവളപ്പില്‍ നടന്ന അനുശോചനയോഗത്തില്‍ പങ്കെടുത്തു.

പോലീസ് ഗാര്‍ഡ് ഓണര്‍ നല്‍കിയതിന് പിന്നാലെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും മടങ്ങി. കാനത്തിന്‍റെ മരണവാര്‍ത്ത എത്തിയതിന് പിന്നാലെ നിര്‍ത്തിവച്ച നവകേരള സദസ് ഇന്ന് രണ്ടിന് വീണ്ടും പുനരാരംഭിക്കാനിരിക്കെയാണ് മന്ത്രിമാര്‍ മടങ്ങിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top