×

കോടിക്കണക്കിന് മലയാളികളുടെ ഹൃദയത്തില്‍ അവാര്‍ഡ് നിനക്കാണ് മോളേ..; പ്രതികരണവുമായി നടന്‍ ശരത് ദാസ്

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവച്ച 2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഒടുവില്‍ കഴിഞ്ഞ ദിവസമായിരുന്നു നടന്നത്.

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനായിരുന്നു പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ മികച്ച ബാലതാരങ്ങളെ പ്രഖ്യാപിച്ചത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മാളികപ്പുറം സിനിമയില്‍ അസാധ്യ പ്രകടനം കാഴ്ചവച്ച ദേവനന്ദയും ശ്രീപഥും ബാലതാരങ്ങളുടെ വിഭാഗത്തില്‍ പുരസ്‌കാരത്തിന് അര്‍ഹരായില്ലെന്നതായിരുന്നു വിമര്‍ശനങ്ങള്‍ക്ക് കാരണം.

ഇതോടെ ചലച്ചിത്ര മേഖലയില്‍ നിന്നുള്ള പ്രമുഖരുള്‍പ്പെടെ ദേവനന്ദയ്‌ക്കും ശ്രീപഥിനും പിന്തുണയുമായി രംഗത്തെത്തി. സിനിമാ-സീരിയല്‍ താരം ശരത് ദാസും സമാന പ്രതികരണമായിരുന്നു നടത്തിയത്. ദേവനന്ദയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. കോടിക്കണക്കിന് മലയാളികളുടെ മനസുകൊണ്ടും ഹൃദയംകൊണ്ടും നിനക്ക് എപ്പോഴേ അവാര്‍ഡ് നല്‍കി കഴിഞ്ഞു, എന്നായിരുന്നു ശരത് ദാസിന്റെ വാക്കുകള്‍. ഒപ്പം, പുരസ്‌കാരത്തിന് അര്‍ഹരായ എല്ലാവര്‍ക്കും അഭിനന്ദനങ്ങളെന്നും അദ്ദേഹം രേഖപ്പെടുത്തിയിരുന്നു.

മാളികപ്പുറം എന്ന ചിത്രത്തില്‍ ‘കല്ലു’ എന്ന എട്ട് വയസുകാരിയുടെ കഥാപാത്രമായിരുന്നു ദേവനന്ദ അവതരിപ്പിച്ചത്. അയ്യപ്പസ്വാമിയോടുള്ള അകമഴിഞ്ഞ ഭക്തിയും അചഞ്ചലമായ വിശ്വാസവും അതി മനോഹരമായി പ്രേക്ഷകരിലേക്കെത്തിക്കാൻ കല്ലുവിന് കഴിഞ്ഞിരുന്നു. മാളികപ്പുറം തീയേറ്ററിലെത്തിയ നാള്‍ മുതല്‍ ദേവനന്ദയുടെ പ്രകടനം വലിയ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. കല്ലുവെന്ന കഥാപാത്രം അവിസ്മരണീയമാക്കിയ ദേവനന്ദയ്‌ക്ക് അവാര്‍ഡ് ലഭിക്കുമെന്നായിരുന്നു ആരാധകരുടെയും പ്രതീക്ഷ. ഇതാണ് പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top