ബാങ്ക് ജീവനക്കാരുടെ പ്രതിഷേധം: വിവാദ പരസ്യം പിന്‍വലിച്ചു മാപ്പ് പറഞ്ഞ് കല്യാണ്‍ ജുവലേഴ്‌സ്
ക ല്യാണ്‍ ജുവലേഴ്‌സിന്റെ വിവാദമായ പരസ്യം പിന്‍വലിച്ചു. ബാങ്ക് ജീവനക്കാരുടെ പ്രതിഷേധം കണക്കിലെടുത്താണ് പരസ്യം പിന്‍വലിച്ചത്. അമിതാഭ് ബച്ചനും മഞ്ജു വാര്യരും അഭിനയിച്ച പരസ്യത്തില്‍ ബാങ്ക് ജീവനക്കാരെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ച് ആള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷനാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. ബാങ്കിങ് സംവിധാനത്തോട് തന്നെ അവിശ്വാസം ജനിപ്പിക്കുന്ന വിധത്തിലാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നതെന്നും ഉടന്‍ പിന്‍വലിക്കണമെന്നുമായിരുന്നു ബാങ്ക് ജീവനക്കാരുടെ ആവശ്യം.
https://youtu.be/_xE55EDXmcA
പരസ്യം വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും എല്ലാ മാധ്യമങ്ങളില്‍ നിന്നും പരസ്യം പിന്‍വലിക്കുകയാണെന്നും കല്യാണ്‍ ജുവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണ രാമന്‍ പറഞ്ഞു.
സാങ്കല്‍പ്പികമായ കഥയെ ആധാരമാക്കിയുള്ള പരസ്യത്തില്‍ ബാങ്ക് ജീവനക്കാര്‍ പരസ്യത്തില്‍ കാണിക്കുന്നത് പോലെയല്ലെന്നും സമൂഹത്തിന് ബാങ്കിങ്ങ് മേഖല നല്‍കുന്ന സേവനത്തെ വിലമതിക്കുന്നുണ്ടെന്നും രമേഷ് കല്യാണ രാമന്‍ പ്രസ്താവനയില്‍ പറഞ്ഞു.
പെന്‍ഷന്‍ അക്കൗണ്ടിലേക്ക് കൂടുതല്‍ തുക എത്തിയത് തിരിച്ചു നല്‍കാന്‍ എത്തുന്ന വൃദ്ധനെ ബാങ്ക് ജീവനക്കാര്‍ കളിയാക്കുന്നതാണ് പരസ്യത്തില്‍ കാണിക്കുന്നത്. ഹിന്ദി പരസ്യത്തില്‍ ബച്ചനൊപ്പം മകള്‍ ശ്വേതയും മലയാളത്തില്‍ മഞ്ജു വാര്യരുമാണ് അഭിനയിച്ചത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്