“583-ാം റാങ്കുകാരിലയക്ക് 10 വര്‍ഷത്തേക്ക് ലിസ്റ്റിന് കാലാവധി നീട്ടിയാലും സര്‍ക്കാര്‍ ജോലി കിട്ടുമോ” ? ചോദ്യം മന്ത്രി കടകംപിള്ളിയുടേത്
മന്ത്രിയുടെ പ്രതികരണം തങ്ങളെ ഞെട്ടിച്ചുവെന്നാണ് റാങ്ക് ഹോള്‍ഡേഴ്സ് പറയുന്നത്. മുന്‍കൂട്ടി അനുവാദം വാങ്ങാതെ വെളുപ്പിന് മന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് ഉദ്യോഗാര്‍ഥികള്‍ കടകംപള്ളി സുരേന്ദ്രനുമായി കൂടിക്കാഴ്‌ച്ച നടത്തിയത്. മന്ത്രിയുടെ പേര് പറയാതെയാണ് ഉദ്യോഗാര്‍ഥികള്‍ പരാതി ഉന്നയിച്ചതെങ്കിലും പിന്നീട് കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങള്‍ക്കുമുന്നിലെത്തി സംഭവം വിശദീകരിക്കുകയായിരുന്നു.
അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് വ്യക്തമാക്കിയ ഉദ്യോഗാര്‍ഥികള്‍ വൈകുന്നേരം മുതല്‍ നിരാഹാര സമരം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പറഞ്ഞു. 28 ദിവസമായി ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരത്തിന്റെ സത്യാവസ്ഥയെ കുറിച്ച് ആര്‍ക്കും മനസ്സിലായിട്ടില്ലെന്നാണ് മന്ത്രിയുടെ പ്രതികരണത്തില്‍ നിന്ന് മനസ്സിലാകുന്നതെന്നും ലയ പറഞ്ഞു. സര്‍ക്കാരിനെ കരിവാരിത്തേക്കാന്‍ നടത്തുന്ന സമരം എന്ന പ്രതീതിയാണ് മന്ത്രിയുടെ വാക്കുകളില്‍ നിന്നുണ്ടായത്. എന്നാല്‍ ഇത് സര്‍ക്കാരിനെതിരെ നടത്തുന്ന സമരമല്ലെന്നും ഉദ്യോഗാര്‍ഥികള്‍ വ്യക്തമാക്കി.
583 റാങ്കുകാരിക്ക് 10 വര്‍ഷം കഴിഞ്ഞാലും ജോലി കിട്ടുമോ എന്ന് താന്‍ ചോദിച്ചത് തന്നെയാണെന്ന് കടകംപള്ളി സ്ഥിരീകരിച്ചു. എന്നാല്‍ തന്റെ റാങ്ക് അത്ര മോശമാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു ലയ രാജേഷിന്റെ പ്രതികരണം. തന്നോട് അനുവാദം വാങ്ങിയിട്ടല്ല ഉദ്യോഗാര്‍ഥികള്‍ തന്നെ വന്ന് കണ്ടതെന്ന് കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞു. പിഎസ്‌സി റാങ്ക് ലിസ്റ്റിനെക്കുറിച്ച് തനിക്കുള്ള ധാരണയാണ് പറഞ്ഞതെന്ന് കടകംപള്ളി പറഞ്ഞു.
നല്ല ഒരു സര്‍ക്കാരിനെ പ്രതിപക്ഷത്തിന്റെ കളിപ്പാവയായി നിന്ന് മോശമായി ചിത്രീകരിച്ചതിന്റെ കുറ്റബോധം മാത്രമാണ് ഉദ്യോഗാര്‍ഥികള്‍ക്കെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു. പക്ഷേ ഉദ്യോഗാര്‍ഥികളോട് താന്‍ മോശമായി പെരുമാറിയെന്നത് വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറി തലത്തില്‍ ഇന്ന് യോഗം വിളിക്കുന്നുണ്ടെന്നും ഓരോ വകുപ്പിലെയും സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചതായും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്