×

ജെ പി നഡ്ഢയും ഷായും പറഞ്ഞു – സുരേന്ദ്രന്‍ ആവട്ടെ – കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന പ്രസിഡന്റായി

തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ നിയമിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു കെ സുരേന്ദ്രന്‍. ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

 

ബിജെപിയുടെ രസതന്ത്രം ഇനി സുരേന്ദ്രന്റെ കൈകളില്‍

കോഴിക്കോട് സ്വദേശിയും രസതന്ത്രത്തില്‍ ബിരുദവും സുരേന്ദ്രനുണ്ട്. മൂന്ന് തവണ ലോക്‌സഭയിലേക്കും രണ്ട് തവണ നിയമസഭയിലേക്കും മല്‍സരിച്ചിരുന്നു.

അഡ്വ. പി എസ് ശ്രീധരന്‍പിള്ളയുടെ പിന്‍ഗാമിയായാണ് കെ സുരേന്ദ്രന്‍ നിയോഗിക്കപ്പെടുന്നത്. പാര്‍ട്ടിയില്‍ വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള വടംവലിയെത്തുടര്‍ന്നാണ് സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കുനന്ത് നീണ്ടുപോയത്.

സുരേന്ദ്രനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാക്കാന്‍ വി മുരളീധരന്‍ പക്ഷം ശക്തമായ സമ്മര്‍ദ്ദമാണ് ചെലുത്തിയിരുന്നത്. പി കെ കൃഷ്ണദാസ് പക്ഷം എം ടി രമേശിനെയാണ് സംസ്ഥാന അധ്യക്ഷനായി ഉയര്‍ത്തിക്കാട്ടിയത്. മറ്റൊരു സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ശോഭ സുരേന്ദ്രന്റെ പേരും അധ്യക്ഷപദവിയിലേക്ക് ഉയര്‍ന്നുകേട്ടിരുന്നു.

കുമ്മനം രാജശേഖരന്‍ പാര്‍ട്ടി അധ്യക്ഷപദവി രാജിവെച്ച്‌ മിസോറാം ഗവര്‍ണറായ സമയത്തും കെ സുരേന്ദ്രന്റെ പേര് ഉയര്‍ന്നുവന്നിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top