×

കെ സുരേന്ദ്രന്‍ ജൂനിയര്‍ – പുതു വിവാദമുയര്‍ത്തി രമേശും കൃഷ്ണദാസ് പക്ഷവും. കുമ്മനം തന്നെ

തിരുവനന്തപുരം :  ബിജെപിക്കുള്ളില്‍ പൊട്ടിത്തെറി ഒഴിവാകാന്‍ കുമ്മനം രാജശേഖരനെ തന്നെ സംസ്ഥാന അധ്യക്ഷനായി നിയമിക്കാമെന്ന നിലപാടിലേക്ക് കേരളത്തിലെ ആര്‍എസ്‌എസ് എത്തുകയാണ്. എം ടി. രമേശിന് വേണ്ടി കൃഷ്ണദാസ് പക്ഷവും കെ. സുരേന്ദ്രനായി മുരളീധരപക്ഷവും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി നിലയുറപ്പിച്ചിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് സുരേന്ദ്രനോടാണ് താല്‍പ്പര്യം. ഇത് മനസ്സിലാക്കിയാണ് കടുത്ത നിലപാടുമായി രമേശ് രംഗത്ത് വരുന്നത്. ബിജെപിയില്‍ സുരേന്ദ്രനേക്കാള്‍ സീനിയര്‍ താനാണെന്ന വാദമാണ് രമേശ് ഉയര്‍ത്തുന്നത്. ഈ സാഹചര്യത്തില്‍ തനിക്ക് ആദ്യം സംസ്ഥാന അധ്യക്ഷനാകണമെന്നാണ് ആവശ്യം. ഇത് ന്യായമാണെന്ന് പറയുന്ന നേതാക്കളുമുണ്ട്. ഈ സാഹചര്യത്തില്‍ കുമ്മനം അധ്യക്ഷനാകട്ടേ എന്നതാണ് ആര്‍എസ്‌എസ് നിലപാട്.

മിസോറം ഗവര്‍ണര്‍ പദവി രാജിവെച്ച്‌ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച കുമ്മനം രാജശേഖരന് ഇപ്പോള്‍ ഔദ്യോഗിക പദവികളൊന്നുമില്ല. കുമ്മനത്തെ വീണ്ടും പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നാണ് ബിജെപിയിലെയും ആര്‍.എസ്.എസിലെയും മുതിര്‍ന്ന നേതാക്കളുടെ വാദം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top