89 വോട്ടുകള്‍ക്ക് ചതിയിലൂടെ മഞ്ചേശ്വരത്ത് പരാജയപ്പെടുത്തി- വിജയങ്ങളില്‍ അമിതാവേശമോ പരാജയങ്ങളില്‍ നിരാശയോ തോന്നുന്നില്ല – പത്തനംതിട്ടയിലെ ഓര്‍മ്മകള്‍ കെ സുരേന്ദ്രന്‍

പത്തനംതിട്ട: മുറിവേറ്റ ഒരു ജനതയുടെ വികാര വിസ്ഫോടനങ്ങളാണ് പത്തനംതിട്ടയില്‍ കണ്ടതെന്ന് അവിടെ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍. ക്യാമറകളില്ലായിരുന്നെങ്കില്‍ പല യോഗങ്ങളിലും പൊട്ടിക്കരഞ്ഞു പോകുമായിരുന്നുവെന്നും ഫേസ്‌ബുക്ക് പോസ്റ്റില്‍ പറയുന്നു.
89 വോട്ടുകള്‍ക്ക് ചതിയിലൂടെ മഞ്ചേശ്വരത്ത് പരാജയപ്പെടുത്തിയപ്പോഴും ഇതേ വികാരമാണ് നയിച്ചത്. ഫലം എന്തുമാവട്ടെ ഇത്രയും വൈകാരികമായ ഒരു തെരഞ്ഞെടുപ്പനുഭവം ഇതാദ്യമാണ്. പലപ്പോഴും മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ പാടുപെട്ടിട്ടുണ്ട്. ക്യാമറകളില്ലായിരുന്നെങ്കില്‍ പല യോഗങ്ങളിലും പൊട്ടിക്കരഞ്ഞു പോകുമായിരുന്നു.
വികാരം അടക്കാനാവാതെ പല മുതിര്‍ന്ന പ്രവര്‍ത്തകരും പാടുപെടുന്നത് എനിക്കു കാണാമായിരുന്നു. ശരിക്കും മുറിവേറ്റ ഒരു ജനതയുടെ വികാര വിസ്ഫോടനങ്ങളാണ് ഞാന്‍ പത്തനം തിട്ടയില്‍ കണ്ടത്. പത്തനം തിട്ട കേരളത്തിന്റെ ഒരു പരിഛേദം തന്നെയാണ്. ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും എല്ലായിടത്തും ആഞ്ഞടിച്ച ഒരേ വികാരം തന്നെ…..
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്