കെ സുരേന്ദ്രനെതിരെ ലഘുലേഖ വിതരണം; നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍ – രണ്ടു കാറുകളും ലഘുലേഖകളും പോലീസ് കണ്ടെടുത്തു.
പത്തനംതിട്ട: ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടുള്ള ലഘുലേഖ വിതരണം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയില്‍. നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കസ്റ്റഡിയിലായത്.
സേവ് ശബരിമല ഫോറം എന്ന പേരില്‍ ലഘുലേഖ വിതരണം ചെയ്യാന്‍ എത്തിയതായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ബിജെപി പ്രവര്‍ത്തകരാണ് ഇവരെ തടഞ്ഞ് പൊലീസില്‍ ഏല്‍പ്പിച്ചത്.
റാന്നി വലിയ കുളത്ത് വീടുകളില്‍ ലഘുലേഖ വിതരണം ചെയ്യുന്നതിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് രണ്ടു കാറുകളും ലഘുലേഖകളും പോലീസ് കണ്ടെടുത്തു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്