ശബരിമല ദര്‍ശനത്തിന് അനുവദിക്കണം: സുരേന്ദ്രന്റെ ഹര്‍ജി റാന്നി കോടതി തള്ളി
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. റാന്നി മജിസ്‌ട്രേറ്റ് കോടതിയാണ് സുരേന്ദ്രന്റെ ഹര്‍ജി തള്ളിയത്.
നേരത്തെ ശബരിമലയിലെ നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ച കേസില്‍ സുരേന്ദ്രന് ജാമ്യം അനുവദിക്കുമ്ബോള്‍ പത്തനംതിട്ടയില്‍ പ്രവേശിക്കരുതെന്ന് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ ജാമ്യവ്യവസ്ഥ മാറ്റി തനിക്ക് ശബരിമല ദര്‍ശനം നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്. നേരത്തെ ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും മജിസ്ട്രേറ്റ് കോടതിയില്‍ പോകാനായിരുന്നു നിര്‍ദ്ദേശം. തുടര്‍ന്നാണ് റാന്നി കോടതിയെ സമീപിച്ചത്.
അതേസമയം, റാന്നി കോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടാകാത്ത സാഹചര്യത്തില്‍ സുരേന്ദ്രന്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. അയ്യപ്പനെ ദര്‍ശിക്കാന്‍ ഇരുമുടിക്കെട്ട് തലയിലേറ്റിയതിനാല്‍ ഇനി പിന്നോട്ടില്ലെന്നാണ് സുരേന്ദ്രന്റെ നിലപാട്. ആവശ്യമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാനും സുരേന്ദ്രന്‍ ആലോചിക്കുന്നുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്