കോണ്‍ഗ്രസില്‍ അടിമുതല്‍ പൊളിച്ചെഴുത്ത് ആവശ്യം: വിശ്വാസമുള്ള നേതാക്കള്‍ നേതൃരംഗത്തേക്ക് വരണമെന്നും കെ.സുധാകരന്‍
കണ്ണൂര്‍: കോണ്‍ഗ്രസില്‍ അടിമുതല്‍ മുടിവരെ പൊളിച്ചെഴുത്ത് ആവശ്യമാണെന്ന് കെ.സുധാകരന്‍ എം.പി. പാര്‍ട്ടിയുടെ ഇതുവരെയുള്ള സംഘടനാ മെക്കാനിസം വളരെ മോശമാണ്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിയില്‍ കെപി.സി.സി പ്രസിഡന്റിനെ കുറ്റപ്പെടുത്താനില്ലെന്നും അദേഹം പ്രതികരിച്ചു.
ആദ്യം പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യം പുന:സ്ഥാപിക്കണം. അണികളുടെയും പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും വിശ്വാസമുള്ള നേതാക്കള്‍ നേതൃരംഗത്ത് കടന്നുവന്നാല്‍ മാത്രമേ കോണ്‍ഗ്രസ് രക്ഷപ്പെടൂവെന്നും അദേഹം പറഞ്ഞു.
അപമാനത്തിന്റെ ചെളിക്കുണ്ടില്‍ നില്‍ക്കുന്ന സര്‍ക്കാരിന്റെ ദോഷങ്ങളും കുറ്റങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ യുഡിഎഫിന് സാധിച്ചില്ല. കോണ്‍ഗ്രസ് മത്സരിക്കുന്നത് കേഡര്‍ പാര്‍ട്ടികളോടാണ്. അവരെ എതിരിടാനുള്ള സംഘടനാ ശേഷിയും സംഘടനാശെലിയും സംഘടനാ പ്രവര്‍ത്തനവും കോണ്‍ഗ്രസിന്റെ ഭാഗത്തില്ല എന്നുള്ളതാണ് ഈ തിരഞ്ഞെടുപ്പിലെ അപചയത്തിന്റെ കാരണമെന്നും അദേഹം ചൂണ്ടിക്കാട്ടി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്