കെ സുരേന്ദ്രന് വേണ്ടി ചരടുവലിച്ച് വി മുരളീധര പക്ഷം; എം ടി രമേശിനെ അധ്യക്ഷനാക്കണമെന്ന് പി കെ കൃഷ്ണദാസ് ഗ്രൂപ്പും
തിരുവനന്തപുരം: പി എസ് ശ്രീധരന്‍പിള്ളയെ മിസോറോം ഗവര്‍ണര്‍ ആക്കിയതോടെ പുതിയ ബിജെപി അധ്യക്ഷനായി ആരു വരും എന്ന ചോദ്യമാണ് ഉയര്‍ന്നിരിക്കുന്നത്. പുനഃസംഘടനക്ക് ഒരു മാസം മാത്രം ബാക്കി നില്‍ക്കേയാണ് പിള്ളയെ മാറ്റിയത്. ഇതോടെ പുതിയ അധ്യക്ഷനാകാന്‍ ഏറെ സാധ്യത കോന്നിയില്‍ മത്സരിച്ച ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനാണ്. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ സുരേന്ദ്രന് ഗുണകരമായി മാറുമെന്നാണ് വിവരം. എന്നാല്‍, വി മുരളീധരന്‍ വിഭാഗമാണ് കെ സുരേന്ദ്രനെ മുന്നോട്ടു വെക്കുന്നത് എന്നതിനാല്‍ തന്നെ ഇതിനോട് ബിജെപിയിലെ മറുവിഭാഗത്തിന് എതിര്‍പ്പുണ്ട്. പി കെ കൃഷ്ണദാസ് വിഭാഗം മുന്നോട്ടു വെക്കുന്ന പേര് എം ടി രമേശിന്റേതാണ്. ഇവര്‍ക്കൊപ്പം മറ്റ് രണ്ട് ജനറല്‍ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രന്റെയും എ.എന്‍. രാധാകൃഷ്ണന്റെയും പേരുകളും ഉയരുന്നു.
അതേസമയം ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനം തന്നെയാകും ഇതില്‍ നിര്‍ണായകമാകുക
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്