ബാലഗോപാലിന്റെ വിജയത്തിനായി വനിതകളുടെ നേതൃത്വത്തില്‍ ആയിരം ദീപം തെളിയിച്ചു
കൊല്ലം: വനിതകളുടെ നേതൃത്വത്തില്‍ കൊല്ലം പാര്‍ലമെന്റ് മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ. എന്‍ ബാലഗോപാലിന്റെ വിജയത്തിനായി ആയിരം ദീപം തെളിയിച്ചു.
കനത്ത മഴയെ അവഗണിച്ചാണ് ആയിരത്തിലധികം പേർ എല്‍ ഡി എഫ് മങ്ങാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊല്ലം തേനി ദേശീയ പാതയിലെ മൂന്നാംകുറ്റി ജംഗ്ഷനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തത്.
കെ.എന്‍ ബാലഗോപാലിന്റെ ചിത്രമുള്ള മുഖംമൂടിയണിഞ്ഞ് കൈകളില്‍ പ്ലക്കാര്‍ഡുമേന്തിയാണ് പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തത്. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സിപിഐ എം നേതാവ് പി കെ ഗുരുദാസന് ഉദ്ഘാടനം ചെയ്തു
മെഴുകുതിരിയേന്തി ദേശീയ പാതയുടെ വശത്തായി അണിനിരന്ന വനിതകള്‍ക്ക് എസ്.എന്‍ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ പ്രഫസര്‍ സുലഭ ദീപം തെളിച്ചു നല്കി. തുടര്‍ന്ന് ടി കെ എം ആര്‍ട്സ് കോളേജ് പ്രിന്‍സിപ്പല്‍ പ്രഫസര്‍. ഹാഷിമുദ്ദീന് , ഡോക്ടര്‍ അനീഷ്, കൊല്ലം കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ ശ്രീമതി വിജയ ഫ്രാന്‍സിസ് തുടങ്ങിയവര്‍ ദീപം കൈമാറി.
അഡ്വ. ജി ലാലു , സിപിഎം മാങ്ങാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി ബാബു, സിപിഐ ലോക്കല്‍കമ്മിറ്റി സെക്രട്ടറി ജെ നൌഫല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്