×

വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ എല്‍ ഡി എഫിലേക്ക് എത്തുമെന്ന് കെ എന്‍ ബാലഗോപാൽ

യു ഡി എഫിന്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സിപിഐ എമ്മില്‍ എത്തിയവര്‍ക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വീകരണം നല്‍കി. ഐ എന്‍ ടി യു സി മണ്ഡലം സെക്രട്ടറി കൊല്ലം സിറാജുദീന്‍ , ആര്‍. എസ്. പി. ഇലിപ്പിക്കോണം ബ്രാഞ്ച് സെക്രട്ടറി ശ്രീ മനോജ്‌ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൊല്ലം പാര്‍ലമെന്റ് മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി ശ്രീ കെ എന്‍ ബാലഗോപാലിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയത്.

തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം കരിക്കോട് കോടന്‍വിള ജംഗ്ഷനില്‍ നല്‍കിയ സ്വീകരണ പരിപാടിക്കിടെയാണ് യു ഡി എഫ് വിട്ടുവന്നവര്‍ക്ക് സ്വീകരണം നല്‍കിയത്.

കഴിഞ്ഞ 40 വര്‍ഷമായി യു ഡി എഫില്‍ പ്രവര്‍ത്തിക്കുന്ന താനടക്കമുള്ള പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊള്ളാതെ പ്രദേശത്തെ സംഘപരിവാര്‍ പ്രവര്‍ത്തകരുമായി രഹസ്യബന്ധം പുലര്‍ത്തി തിരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന യു ഡി എഫ് സ്ഥാനാര്‍ഥി എന്‍. കെ. പ്രേമചന്ദ്രന്റെ ദുരാഗ്രഹത്തില്‍ പ്രതിഷേധിച്ചാണ് യു ഡി എഫ് വിടാന്‍ തീരുമാനിച്ചതെന്ന് കൊല്ലം സിറാജുദീന്‍ മലയാളി വാര്‍ത്തയോട് പറഞ്ഞു.

ഇടതുപക്ഷമൂല്യങ്ങള്‍ നശിപ്പിച്ച് വര്‍ഗീയ കക്ഷികളുടെ രഹസ്യ പിന്തുണ തേടുന്ന യു ഡി എഫ് സ്ഥാനാര്‍ഥിയ്ക്ക് കുടപിടിക്കുന്നവരാണ് പ്രദേശത്തെ ആര്‍ എസ് പി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയടക്കമുള്ള നേതാക്കളെന്നും ഇതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചതെന്നും ആര്‍ എസ് പി ബ്രാഞ്ച് സെക്രട്ടറി കൂടിയായ ശ്രീ മനോജ്‌ കുമാര്‍ വ്യക്തമാക്കി.

യു ഡി എഫില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസുകാര്‍ അടക്കമുള്ള സാധാരണ പ്രവര്‍ത്തകരുടെ അമര്‍ഷമാണ്‌ കഴിഞ്ഞ കുറച്ചു നാളുകളായി കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള കൊഴിഞ്ഞുപോക്കിന് കാരണമെന്നും അതിന്റെ തുടര്‍ച്ചയാണ് കൊല്ലം സിറാജുദീന്റെയും മനോജ്കുമാര്‍ അടക്കമുള്ളവരുടെയും എല്‍ ഡി എഫ് പ്രവേശമെന്നും ശ്രീ കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍പേര്‍ എല്‍ ഡി എഫിലേക്ക് എത്തുമെന്നും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top