‘ആ വാര്‍ത്തകള്‍ തെറ്റാണ് – കരുണാകരനോ മകനോ പ്രതിഫലം ചോദിച്ച് സ്ഥാനാര്‍ത്ഥിയായിട്ടില്ല’ – പോസ്റ്റര്‍ ഒട്ടിക്കുന്നത് ഇരുട്ടിന്റെ സന്തതികള്‍ – കെ മുരളീധരന്‍
കോഴിക്കോട്: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നര്‍ണയം ഇത്രയും നീട്ടേണ്ട യാതൊരു കാര്യവുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.
പന്തം കൊളുത്തലും പോസ്റ്റര്‍ ഒട്ടിക്കലുമൊക്കെ ഇരുട്ടിന്റെ സന്തതികള്‍ ചെയ്യുന്നതാണ്. ചില പ്രവര്‍ത്തകര്‍ക്ക് വികാരമുണ്ടാകുമെന്നത് ശരിയാണ്. ഏതായാലും പട്ടിക നാളെ പുറത്തുവരട്ടെ, എന്നിട്ട് ബാക്കി കാര്യങ്ങള്‍ പറയാമെന്നും മുരളീധരന്‍ പറഞ്ഞു.
ഏത് ചുമതല ഹൈക്കമാന്‍ഡ് ഏല്‍പ്പിച്ചാലും ഏറ്റെടുക്കാന്‍ തയ്യാറാണ്. അതിനൊരിക്കലും പ്രതിഫലം ചോദിക്കുന്ന ആളല്ല താന്‍. വടകരയില്‍ നിര്‍ത്തിയപ്പോള്‍ ജയിച്ചാല്‍ ഈ കാര്യങ്ങള്‍ ചെയ്‌ത് തരണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടില്ല. കെ കരുണാകരനോ അദ്ദേഹത്തിന്റെ മകനോ ഒരിക്കലും പ്രതിഫലം ചോദിച്ച് സ്ഥാനാര്‍ത്ഥിയായിട്ടില്ല. ആ രീതിയില്‍ ചില വാര്‍ത്തകള്‍ കണ്ടതുകൊണ്ടാണ് ഇതു പറയുന്നതെന്നും മുരളീധരന്‍ വ്യക്തമാക്കി.
ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാല്‍ കുറച്ച് ഒച്ചയും ബഹളവുമൊക്കെയുണ്ടാകും. അത് മുമ്ബും ഉണ്ടായിട്ടുണ്ട്. പ്രകടനവും പോസ്റ്റര്‍ ഒട്ടിക്കലൊന്നും ഇന്നും ഇന്നലേയും തുടങ്ങിയതല്ല. 2011ല്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ ചെല്ലുമ്ബോള്‍ തനിക്കെതിരെ പന്തം കൊളുത്തി പ്രകടനം ഉണ്ടായിരുന്നുവെന്നും എന്നിട്ട് പതിനാറായിരത്തിലധികം വോട്ടിനാണ് ജയിച്ചതെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്