രാജ്യസഭാ സീറ്റിന് പുറമേ വാഴയ്‌ക്കന്റെ മുവാറ്റുപുഴയും പീരുമേടും വിട്ടു നല്‍കി ?
രാജ്യസഭാ സീറ്റിനൊപ്പം കോൺഗ്രസ് തോറ്റ രണ്ടു നിയമസഭാ മണ്ഡലങ്ങൾ ക്കൂടി ചാണ്ടി സാർ മാണി ഗ്രൂപ്പിന് നൽകിയതായി അറിയുന്നു ഒന്നു മൂവാറ്റുപുഴയും മറ്റൊന്ന് പീരുമേടുമാണെന്ന് മാണി നേതാക്കൾ പറയുന്നു.എന്നാല്‍ ഈ കാര്യങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ പറയുന്നില്ല. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ മാത്രമാണ് ഇപ്പോള്‍ ധാരണയായിട്ടുള്ളതെന്നും അവര്‍ പറയുന്നു. ഉപാധിയല്ല, ഉപാധികള്‍ ആണ് കഴിഞ്ഞ ദിവസം ജോസ് കെ മാണി രാഹുല്‍ഗാന്ധിയ്‌ക്ക് മുമ്പില്‍ വച്ചിരുന്നത്. അതില്‍ നിയമസഭാ സീറ്റും ഉള്‍പ്പെടുമെന്നാണ് അറിയാന്‍ സാധിക്കുന്നത്.
കേരളകോണ്‍ഗ്രസിനെ മുന്നണിയിലേക്ക് കൊണ്ടുവരാനുള്ള നടപടിയുടെ ഒരു പ്രത്യേക നീക്കം മാത്രമാണിത്. ഈ തീരുമാനം യു.ഡി.എഫിന് ഗുണകരമാണെന്നും ചെന്നിത്തല പറഞ്ഞു
മുമ്ബും കോണ്‍ഗ്രസില്‍ ഇങ്ങനെ സീറ്റ് വിട്ട് നല്‍കിയിട്ടുണ്ട്. അതൊക്കെ മുന്നണി സംവിധാനത്തിന്റെ ഭാഗമാണ്. തെറ്റായ പ്രചാരണം നടത്തുന്നതില്‍ നിന്ന് വിട്ട് നില്‍ക്കണം. ഇത് യഥാര്‍ഥ വസ്തുതകള്‍ ജനങ്ങളില്‍ എത്തുന്നതിന് തടസ്സമാകുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
കേരള കോണ്‍ഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ ന്യായീകരിച്ച് കൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്