മിന്നലാക്രമത്തിന് തയ്യാറെടുത്ത് ജോസഫ് – ‘ഒന്നുകില്‍ ………………….. , അല്ലെങ്കില്‍ പടപൊരുതൂ’പി സി ജോര്‍ജ് ; ജോസഫിനോട് പി സി ജോര് – ചര്‍ച്ചയുമായി ഉമ്മന്‍ചാണ്ടിയുടെ ദൂതനെത്തി
സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി ഉടക്കി നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫിനെ അനുനയിപ്പിക്കാന്‍ യുഡിഎഫ് നേതാക്കള്‍ ശ്രമം തുടങ്ങി. കേരള കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നമാണെന്നാണ് യുഡിഎഫ് നേതാക്കള്‍ പ്രതികരിച്ചതെങ്കിലും പ്രശ്‌നപരിഹാരത്തിനായി പിന്നണിയില്‍ സജീവ ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ് സൂചന. യുഡിഎഫ് നേതാക്കളുടെ സന്ദേശവുമായി കെപിസിസി നിര്‍വാഹക സമിതി അംഗം റോയ് കെ പൗലോസ് ജോസഫുമായി കൂടിക്കാഴ്ച നടത്തി.
മുതിര്‍ന്ന നേതാവ് എന്ന നിലയിലാണ് ജോസഫിനെ കാണാനെത്തിയത് എന്നാണ് കൂടിക്കാഴ്ചയ്ക്കു ശേഷം റോയ് കെ പൗലോസ് പ്രതികരിച്ചത്. ജോസഫ് മുതിര്‍ന്ന നേതാവാണ്, ആ നിലയ്ക്കു തന്നെ പ്രശ്‌നം പരിഹരിക്കുമെന്നാണ് കരുതുന്നതെന്ന് റോയ് കെ പൗലോസ് പറഞ്ഞു. ജോസഫ് ശക്തമനായ നേതാവാണ്, അതു പരിഗണിച്ചുകൊണ്ടുള്ള പരിഹാരമുണ്ടാവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള കോണ്‍ഗ്രസ് നേതാക്കളുമായി നിരന്തര സമ്ബര്‍ക്കം പുലര്‍ത്തുന്നുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലവില്‍ യുഡിഎഫ് നേതാക്കള്‍ പ്രശ്‌നത്തില്‍ ഇടപെടേണ്ടതില്ല. ഇപ്പോഴത്തെ പ്രശ്‌നം പരിഹരിക്കാന്‍ കേരള കോണ്‍ഗ്രസിനു കഴിയുമെന്നാണ് കരുതുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോട്ടയം സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം കേരള കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തര്‍ക്കം ആ പാര്‍ട്ടി തന്നെ പരിഹരിക്കുമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
അതേസമയം തര്‍ക്കം മൂര്‍ഛിക്കാതിരിക്കാനുള്ള ഇടപെടലിന്റെ ഭാഗമാണ് റോയ് കെ പൗലോസിന്റെ സന്ദര്‍ശനമെന്നാണ് സൂചനകള്‍. പ്രശ്‌ന പരിഹാരത്തിന് ഇടപെടാമെന്ന സന്ദേശം അദ്ദേഹം ജോസഫിനെ ധരിപ്പിച്ചതായാണ് അറിയുന്നത്.
അതിനിടെ കോട്ടയം മണ്ഡലത്തിലെ പ്രചാരണ പരിപാടികളില്‍ സജീവമാവാന്‍ കെഎം മാണി തോമസ് ചാഴികാടനു നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. യുഡിഎഫില്‍നിന്നു സമ്മര്‍ദം ഉണ്ടായാല്‍ പോലും സ്ഥാനാര്‍ഥിയെ മാറ്റുന്ന സാഹചര്യം ഉണ്ടാവാതിരിക്കാനാണ് സജീവമാവാന്‍ ചാഴികാടനു നിര്‍ദേശം നല്‍കിയതെന്ന് ജോസഫ് വിഭാഗം നേതാക്കള്‍ പറയുന്നു. കെഎം മാണി നിര്‍ബന്ധ ബുദ്ധിയോടെ പെരുമാറുന്ന പശ്ചാത്തലത്തില്‍ ചര്‍ച്ചകള്‍ക്കു പ്രസക്തിയൊന്നുമില്ലെന്നാണ് അവര്‍ പറയുന്നത്.
‘ഒന്നുകില്‍ പശുവിനെ കറക്കൂ, അല്ലെങ്കില്‍ പടപൊരുതൂ’ ; ജോസഫിനോട് പി സി ജോര്‍ജ്
കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ പി ജെ ജോസഫിനോട് കെ എം മാണി ചെയ്തത് അനീതിയാണെന്ന് ജനപക്ഷം പാര്‍ട്ടി നേതാവ് പി സി ജോര്‍ജ് പറഞ്ഞു. പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്റ് ആവശ്യപ്പെട്ടാല്‍ സീറ്റ് കൊടുക്കുകയെന്നുള്ളത് മര്യാദയാണ്. അത് കൊടുക്കാതെയാണ് ഇപ്പോള്‍ സ്ഥിരം തോല്‍ക്കുന്ന ഒരു ആളെപ്പിടിച്ച് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നതെന്നും പി സി ജോര്‍ജ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയ്ക്ക് വി എന്‍ വാസവനുമായി രഹസ്യ കച്ചവടമുണ്ടായിരുന്നു. ആ രഹസ്യ കച്ചവടത്തിലൂടെ ജോസ് കെ മാണിയ്ക്ക് ലാഭം കിട്ടിയിട്ടുമുണ്ട്. ആ ലാഭത്തിന് പ്രത്യുപകാരം ചെയ്യുക എന്ന നിലയിലാണ് സ്ഥിരം തോല്‍ക്കുന്ന തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നതെന്നും പി സി ജോര്‍ജ് പറഞ്ഞു.
പി ജെ ജോസഫിന് മുന്നില്‍ ഇനി രണ്ട് കാര്യങ്ങളാണുള്ളത്. ഒന്ന് രാഷ്ട്രീയം നിര്‍ത്തി പശുക്കറവയും കൃഷിയുമായി പോകാം. അത് ജോസഫിനിഷ്ടമുള്ള തൊഴിലാണ്. അല്ലെങ്കില്‍ ഈ അനീതിക്കെതിരെ യുദ്ധം ചെയ്യുക എന്നുള്ളതാണെന്നും പി സി ജോര്‍ജ് പറഞ്ഞു. ജോസഫ് അനീതിക്കെതിരെ പോരാടിയാല്‍ പിന്തുണയ്ക്കുമെന്നും ജോര്‍ജ് പറഞ്ഞു.
കോട്ടയം സീറ്റില്‍ മുന്‍ എംഎല്‍എ തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കെ എം മാണി തീരുമാനിച്ചതോടെയാണ് കേരള കോണ്‍ഗ്രസില്‍ പ്രതിസന്ധി ഉടലെടുത്തത്. മാണിയുടെ തീരുമാനത്തില്‍ ജോസഫ് വിഭാഗം കടുത്ത അതൃപ്തിയിലാണ്. പ്രാദേശിക വികാരം പറഞ്ഞ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മാറ്റി നിര്‍ത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ജോസഫ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുമായി കൂടിയാലോചിച്ച ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കാനാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്