×

ഇടുക്കിയുടെ പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ സജീവമാകണം: കെ കെ ശിവരാമന്‍

ഇടുക്കി: സമാനതകളില്ലാത്ത മഹാ ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ ഇടുക്കിയുടെ പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ സര്‍ക്കാര്‍ സംവിധാനത്തൊടൊപ്പം സജീവമാകാന്‍ ജില്ലയിലെ പാര്‍ട്ടി ഘടകങ്ങളോടും പ്രവര്‍ത്തകരോടും സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ അഭ്യര്‍ത്ഥിച്ചു.

ആയിരം കിലോമീറ്ററിലേറെ റോഡുകള്‍ക്കും മുവായിരത്തിലേറെ വീടുകള്‍ക്കും വലിയ നാശനഷ്ടങ്ങളുണ്ടായി. ഇതില്‍ 600ല്‍ പരം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. സ്ഥലവും വീടും നഷ്ടപ്പെട്ടവരും നിരവധി  പേരുണ്ട്. തുടര്‍ച്ചയായി ഉണ്ടായ ഉരുള്‍പൊട്ടല്‍ ജില്ലയിലെ കാര്‍ഷീക മേഖലയെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തെറിഞ്ഞു. വൈദ്യുതി വാര്‍ത്താ വിനിമയ ബന്ധങ്ങളെല്ലാം തകരാറിലായി. ഇടമലക്കുടിയും മാങ്കുളവും ഉള്‍പ്പെടയുള്ള പഞ്ചായത്തുകള്‍ ഒറ്റപ്പെട്ട് തുരുത്തുകളായി മാറി. 55 പേര്‍ ഇതുവരെ മരിച്ചു. എട്ടു പേരെ കാണാതായി. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. തൊടുപുഴ-കട്ടപ്പന,മൂന്നാര്‍-മറയൂര്‍-ഉടുമല്‍പേട്ട തുടങ്ങിയ പ്രധാന റോഡുകളും ഉള്‍നാടന്‍ റോഡുകളും തകര്‍ന്നടിഞ്ഞിരിക്കുകയാണ്.    ഈ മഹാദുരന്തത്തില്‍ കരകയറാന്‍ വ്യക്തമായ ദിശാബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് ആവശ്യം. അഭിനന്ദിനീയവും മാതൃകാപരവുമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് കേരളത്തിലെ എവിടെയും എന്ന പോലെ ഇടുക്കി ജില്ലയിലും നടക്കുന്നത്. ഈ പ്രവര്‍ത്തനങ്ങളില്‍ വിള്ളലുണ്ടാക്കാനും വിവാദങ്ങള്‍ ഉണ്ടാക്കാനും ശ്രമിക്കുന്നവരെ അവഗണിച്ച് ജില്ലയിലെ ജനങ്ങളാകെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകെണ്ട  സമയമാണിത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പോലെന്ന പോലെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ മുഴുവന്‍ സിപിഐ പ്രവര്‍ത്തകരും അണി നിരക്കുമെന്നും കെ കെ
ശിവരാമന്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top