അതിര്‍ത്തികള്‍ അടയ്ക്കുന്നത് മനുഷ്യരെ തടയാനല്ല അസുഖത്തെ തടയാന്‍ – മന്ത്രി കെ.കെ ശൈലജ
മുതിര്‍ന്ന പൗരന്മാര് പ്രത്യേകം ശ്രദ്ധിക്കണമെന്ന് പറഞ്ഞ മന്ത്രി കോട്ടയത്ത് അതിര്‍ത്തി കടന്ന് എത്തിയവരാണ് വീണ്ടും കൊവിഡ് കൊണ്ടുവന്നതെന്നും പറഞ്ഞു. അതിര്‍ത്തികള്‍ അടയ്ക്കുന്നത് മനുഷ്യരെ തടയാനല്ല അസുഖത്തെ തടയാനാണെന്ന് എല്ലാവരും ഓര്‍ക്കണം. മാഹി സ്വദേശിയുടെ മരണം സംസ്ഥാനത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തരുതെന്ന് കേന്ദ്രത്തോട് പറഞ്ഞിട്ടുണ്ട്.പത്തനംത്തിട്ടയിലെ രോഗിയ്ക്ക് നെഗറ്റീവായത് വലിയ ആശ്വാസമാണ്. റാപ്പിഡ് ടെസ്റ്റ് കൂടുതല്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിട്ടുന്നിടത്ത് നിന്ന് മേടിക്കുക അതിലെ ഗുണനിലവാരം നോക്കുക എന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്