ഈ തെരഞ്ഞെടുപ്പ് ജീവന്‍ മരണ പോരാട്ടമാണെന്ന് കെ സി വേണുഗോപാല്‍

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അതിനുവേണ്ടി വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍.
ബിജെപി രാജ്യത്തെ ഭീതിയിലാഴ്ത്തിയിരിക്കുന്നതിനാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമാണെന്നും രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും നിലനിര്‍ത്താന്‍ ബിജെപിയുടെ പരാജയം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരുതവണകൂടി അവര്‍ അധികാരത്തിലെത്തിയാല്‍ ജനാധിപത്യം പോലും അപകടത്തിലാകും. ബിജെപി സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നു.
ഭരണഘടനാ സ്ഥാപനങ്ങളെ ഇല്ലായ്മ ചെയ്യുന്നു. എതിര്‍സ്വരങ്ങളെ ഭീഷണിയിലൂടെ ഇല്ലായ്മ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ബിഎസ്പി-എസ്പി സഖ്യം കോണ്‍ഗ്രസിന്റെ വിജയത്തെ ബാധിക്കില്ലെന്ന് പറഞ്ഞ വേണുഗോപാല്‍ ബിജെപിയാണ് കോണ്‍ഗ്രസിന്റെ മുഖ്യശത്രുവെന്നും പ്രിയങ്കാഗാന്ധിയെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും പ്രതികരിച്ചു.
ഇത്തവണ കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്