ജോസഫിന് അതൃപ്തി വി എസിനോട് മാത്രം; ഇന്നത്തെ മാണി ഗ്രൂപ്പ് യോഗം മാറ്റിയത് എന്തിന് ? കാര്യങ്ങള്‍ മാറി മറയുമോ ? അസുഖവും അതൃപ്തിയും ആര്‍ക്ക് ?
ഈ മാസം 15 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നേക്കുന്ന സാഹചചര്യത്തില്‍ ഇന്ന് ചേരാനിരുന്ന യോഗം മാറ്റി വയ്ക്കാന്‍ കാരണമായി പറയുന്നത് ജോസ് കെ മാണിയുടെ അസൗകര്യമാണ്. അതിനാല്‍ ഞായറാഴ്ചത്തേക്കാണ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായി ഉന്നത തല യോഗം ചേരുന്നത്. കെ എം മാണി സ്ഥാനാര്‍ത്ഥിയായില്ലെങ്കില്‍ കോട്ടയം സീറ്റ് പി ജെ ജോസഫിന് കൊടുക്കണമെന്നതാണ് ഉമ്മന്‍ചാണ്ടിയും രമേശും മുന്നോട്ട് വച്ചിരിക്കുന്ന ഫോര്‍മുല. എന്നാല്‍ കേരള കോണ്‍ഗ്രസിലെ ആഭ്യന്തര കാര്യങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇടപേടേണ്ടതില്ലെന്ന് ഒരു എംഎല്‍എ അഭിപ്രായപ്പെട്ടിട്ടുണ്ട്.
എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആരാണെന്ന് വ്യക്തമായിട്ട് പോരെ നമ്മുടെ അന്തിമ പേര് പുറത്തേക്ക് വിടേണ്ടതുള്ളൂവെന്നാണ് മാണി ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്. എന്തായാലും ഒരു വട്ടം കൂടി ചര്‍ച്ച നടത്തിയാല്‍ മാത്രമേ കാര്യങ്ങള്‍ അന്തിമ രൂപം നല്‍കാന്‍ സാധിക്കൂവെന്ന സാഹചര്യത്തില്‍ വ്യാഴാഴ്ച യോഗം ചേരുമെന്ന് ആലുവായില്‍ പ്രഖ്യാപിച്ചത് എന്തിന്. എന്ത് അസൗകര്യത്തിലാണ് യോഗം മാറ്റിയത് ഇത്തരം ചോദ്യങ്ങളുമായി ജോസഫ് ഗ്രൂപ്പ് അണികള്‍ രംഗത്തെത്തിയിട്ടുണ്ട്.
കേരളകോണ്‍ഗ്രസിലെ പി.ജെ. ജോസഫ് കടുത്ത പോരുമായി രംഗത്തുണ്ട്. മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ മറുകണ്ടം ചാടും എന്ന നിലപാടിലാണ് ജോസഫ്. കേരളകോണ്‍ഗ്രസിലെ സിറ്റിംഗ് സീറ്റായ കോട്ടയത്ത് ജോസ്.കെ.മാണി ലോക്‌സഭാ സ്ഥാനം രാജി വച്ച് രാജ്യസഭാംഗമായി. യുഡിഎഫ് വിട്ട മാണിയെ അനുനയിപ്പിച്ച് വീണ്ടും മുന്നണിയില്‍ കൊണ്ടു വന്നതിനുശേഷം നടന്ന വിലപേശലിലാണ് കോണ്‍ഗ്രസിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് മാണിക്ക് നല്‍കേണ്ടി വന്നത്.
ലോക്‌സഭാ സീറ്റ് ചര്‍ച്ചയില്‍ കഴിഞ്ഞ തവണത്തേതു പോലെ ഒരു സീറ്റ് നല്‍കാനും കോണ്‍ഗ്രസ് സമ്മതിച്ചു. മാണിക്ക് ഇത് സമ്മതമാണെങ്കിലും തന്റെ മരുമകളെ മത്സരിപ്പിക്കണം എന്ന നിലപാട് സ്വീകരിച്ചതോടെയാണ് കേരള കോണ്‍ഗ്രസില്‍ കലഹം തുടങ്ങിയത്. അധികം സീറ്റ് ലഭിക്കില്ലെന്ന് അറിയാമെങ്കിലും ജോസഫിനെ സാന്ത്വനപ്പെടുത്താന്‍ രണ്ട് സീറ്റ് വേണമെന്ന അവകാശവാദവുമായി കേരള കോണ്‍ഗ്രസും രംഗത്ത് ഇറങ്ങി.
പി.ജെ. ജോസഫ് വിഭാഗം മാണിയുമായി ലയിച്ചപ്പോള്‍ ലഭിച്ച ഉറപ്പുകള്‍ ഒന്നും പാലിച്ചില്ലെന്നും അതിനാല്‍ കേരളകോണ്‍ഗ്രസിന് ലഭിക്കുന്ന സീറ്റില്‍ താന്‍ മത്സരിക്കുമെന്നുമുള്ള നിലപാടിലാണ് പി.ജെ. ജോസഫ്. സീറ്റ് ലഭിച്ചില്ലെങ്കില്‍ എല്‍ഡിഎഫിലേക്ക് ചേക്കേറാനും ജോസഫ് മടിക്കില്ല. വി.എസിനെ മാത്രമെ ജോസഫിന് അതൃപ്തിയുള്ളൂ. വിഎസിന് ഇപ്പോള്‍ മുന്നണിയില്‍ കാര്യമായ സ്വാധീനം ഇല്ലാത്തതിനാല്‍ എല്‍ഡിഎഫിലേക്ക് പോകുന്നതില്‍ ജോസഫിന് വൈമനസ്യമില്ല.
എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കി ലിസ്റ്റ് പുറത്തേക്ക് വിട്ടിട്ട് ജോസഫിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ പിതാവിനും പുത്രനും സാധിക്കുമെന്നുള്ളതും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങനെ വന്നാല്‍ യുഡിഎഫില്‍ തന്നെ മറ്റൊരു പാര്‍ട്ടിയായി നിലകൊള്ളാനുള്ള അവസാന ചുവടുമാറ്റവും മുന്നിലുണ്ട്. കഴിഞ്ഞ വി എസ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിസഭാ യോഗത്തില്‍ പോലും പല കാര്യങ്ങളിലും വി എസ് – ജോസഫ് പോര് വ്യക്തമായി പുറത്ത് വന്നിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടിയിലും ഭരണത്തിലും അപ്രസക്തനായിരിക്കുകയാണ്. കഴിഞ്ഞ കോടിയേരി വരെ ജോസഫ് ആദ്യം നിലപാട് വ്യക്തമാക്കട്ടെ എന്നാണ് പറഞ്ഞത് അതിന് ശേഷം സിപിഎം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറയുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്