രാഹുല്‍ ഗാന്ധിക്കെതിരെ സാക്ഷാല്‍ പിണറായി വിജയന്‍ മത്സരിക്കുന്നതല്ലേ ഹീറോയിസം? സ്വരാജിനെതിരെ തിരിച്ചടിച്ച് വാഴയ്ക്കന്‍
സ്വരാജിനെ സൂക്ഷിക്കണം എന്ന് ഞാന്‍ പറയില്ല.
കാരണം ഈ പാര്‍ലമെന്റ് തിരഞ്ഞെടുപ്പോടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് തുടച്ചു നീക്കപ്പെടുന്ന സിപിഎം എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി സംസാരിക്കാന്‍ കഴിയുന്ന അവസാന തലമുറയിലെ അംഗത്തിന് അനാവശ്യ ശ്രദ്ധ കൊടുക്കണം എന്ന് തോന്നുന്നില്ല.
രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നു എന്ന വാര്‍ത്ത വന്നതോടെ ഉണ്ടായിരുന്ന കനല്‍ കൂടി കെട്ടടങ്ങുന്നു എന്ന വെപ്രാളത്തില്‍ ബിജെപിയേക്കാള്‍ കൂടുതല്‍ ആവേശത്തോടെ രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്ന സ്വരാജടക്കമുള്ള സിപിഎം നേതാക്കള്‍ മുന്നോട്ടു വക്കുന്ന രാഷ്ട്രീയം എന്താണെന്ന് ഇന്നും വ്യക്തമാക്കുന്നില്ല.
കോണ്‍ഗ്രസിനെ ആര്‍ എസ് എസ് ബന്ധം ആരോപിച്ചു മൂലക്കിരുത്താന്‍ നോക്കുന്ന സിപിഎം നേതാക്കള്‍ ചരിത്രത്തിലേക്ക് തിരിഞ്ഞ് നോക്കുമ്ബോള്‍ സംഘപരിവാറുമായി ഭായി ഭായി ബന്ധം പുലര്‍ത്തിയത് സ്വന്തം വിപ്ലവ സഖാക്കള്‍ ആണെന്നത് മറക്കണ്ട.
1977 ല്‍ കൂത്തുപറമ്ബില്‍ ആര്‍ എസ് എസ് വോട്ട് വാങ്ങി ജയിച്ച പിണറായി വിജയന്റെ അരുമ ശിഷ്യനല്ലേ ശ്രീ സ്വരാജ്.
1977 ല്‍ പാലക്കാട് നിന്നും പാര്‍ലമെന്റിലേക്ക് മത്സരിച്ച സിപിഎം സ്ഥാനാര്‍ത്ഥി റ്റി ശിവദാസമേനോന്റെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത എല്‍ കെ അദ്വാനിയുടെ പ്രസംഗം കേട്ട് കയ്യടിച്ച സഖാക്കളുടെ പിന്‍തലമുറക്കാരന്‍ തന്നെയല്ലേ സ്വരാജ്.
തിരുവനന്തപുരം പാര്‍ലമെന്റ് ഇലക്ഷനില്‍ നാല് നിയോജക മണ്ഡലങ്ങളില്‍ മൂന്നാം സ്ഥാനത്ത് പോയ എല്‍ഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥിയായ ഒ രാജഗോപാല്‍ തിരുവനന്തപുരം എംപിയായി കാണുവാന്‍ വേണ്ടിയാണോ വോട്ട് മറിച്ചത് ?
കോണ്‍ഗ്രസ് ബിജെപിക്കെതിരായ ഏക ദേശീയ ബദലാണെന്നും തങ്ങളെ കൊണ്ട് ദേശീയ തലത്തില്‍ വലിയ കാര്യമൊന്നുമില്ലെന്നും സ്വയം തിരിച്ചറിയുന്ന സഖാക്കള്‍ ഇന്ത്യയുടെ ഏക പ്രതീക്ഷയായ കോണ്‍ഗ്രസിനെ വിമര്‍ശിച്ചും രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പണിയെടുക്കുന്ന സിപിഎം സംഘത്തില്‍ നിങ്ങളുമുണ്ടല്ലോ.
സ്വരാജിന്റെ മറുപടിയില്‍ അല്‍ ക്വയ്ദ എന്ന് വിളിച്ചാലും കുഴപ്പമില്ലെന്ന് കണ്ടു. അല്‍ ക്വയ്ദയും താലിബാനും തോറ്റു പോകുന്ന രീതിയില്‍ വിചാരണ ചെയ്തും, ഇരുട്ടിന്റെ മറവില്‍ ഒളിച്ചിരുന്നും അപരിഷ്‌കൃത സമൂഹത്തെ പോലും ലജ്ജിപ്പിക്കുന്ന രീതിയില്‍ മൃതദേഹത്തെ പോലും വികൃതമാക്കി, 51 ഉം, 37 ഉം 64 ഉം, 15 ഉം വെട്ട് വെട്ടി മനുഷ്യജീവനുകളെ കൊന്നൊടുക്കുന്ന സിപിഎം എന്ന സംഘടനയെ അല്‍ ക്വയ്ദയെന്നല്ല, താലിബാനും കടന്നു ഐ എസ് എന്ന് വിശേഷിപ്പിച്ചാലും അധികമാകില്ല എന്ന് ഈ തിരഞ്ഞെടുപ്പോട് കൂടി പൊതുസമൂഹം തെളിയിക്കും.
രാഹുല്‍ ഗാന്ധി ജയിക്കുമെന്ന് ശ്രീ സ്വരാജ് പറയേണ്ട കാര്യമില്ല. രാഹുല്‍ ഗാന്ധി മത്സരിക്കുകയാണെങ്കില്‍ തോല്‍പ്പിക്കാനായി കച്ചകെട്ടി ഇറങ്ങുമ്ബോള്‍ രാഹുല്‍ ഗാന്ധിക്കെതിരെ സാക്ഷാല്‍ പിണറായി വിജയന്‍ മത്സരിക്കുന്നതല്ലേ ഹീറോയിസം.
ഈ തിരഞ്ഞെടുപ്പോടെ സിപിഎമ്മിന്റെ അവസ്ഥ ബംഗാളിലെയും ത്രിപുരയിലെയും പോലെയാകുമ്ബോള്‍ കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ചു പൊളിറ്റിക്കല്‍ സ്‌പേസില്‍ പിടിച്ചു നില്‍ക്കുന്ന സ്വരാജിനോട് അവസാനമായി പറയട്ടെ.
താങ്കള്‍ ആവേശപൂര്‍വം പ്രവര്‍ത്തിക്കുന്ന സിപിഎം എന്ന സംഘടന രൂപീകരിച്ചതില്‍ ഇന്ന് ജീവിച്ചിരിക്കുന്ന സ്ഥാപക നേതാവായ വി എസ് അച്യുതാനന്ദന് ക്യാപിറ്റല്‍ പണീഷ്മെന്റ് നല്‍കണമെന്ന് പറഞ്ഞതായി കേട്ടിട്ടുണ്ട്. അങ്ങനെയുള്ള നിങ്ങളില്‍ നിന്നും രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി ഒരു മംഗളപത്രം പ്രതീക്ഷിക്കേണ്ടതില്ലല്ലോ…
270
|
638
|
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്