×

ജോസ് പക്ഷം വിലപേശുന്ന പാര്‍ട്ടിയാണ് – ബാലകൃഷ്ണന് മറുപടിയുമായി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തി. ”1965ലെ ചരിത്രം കോടിയേരി ഒന്നുകൂടി വായിച്ചുനോക്കണം. വരുകയും പോവുകയും ചെയ്യുന്നവരെ സ്വീകരിക്കുകയല്ല വേണ്ടത്. മുന്നണിയുടെ അടിത്തറ വികസിപ്പിക്കുന്നത് ഇങ്ങനെയല്ല.

സംസ്ഥാനത്ത് തുടര്‍ ഭരണ സാധ്യതയുണ്ട്. അതിനെ ദുര്‍ബലപ്പെടുത്തരുത്. ജോസ് പക്ഷം വിലപേശുന്ന പാര്‍ട്ടിയാണ്. സാമൂഹ്യ അകലം പാലിക്കേണ്ട സമയമാണിത് ”- കാനം പറഞ്ഞു. 1965ലെ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ ഫലം ഓര്‍മ്മിപ്പിച്ചായിരുന്നു കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കാനം രാജേന്ദ്രന്റെ നേരത്തേയുളള പ്രതികരണങ്ങള്‍ക്ക് കോടിയേരി മറുപടി കൊടുത്ത്.

ജോസ് കെ മാണിയെ ഇടതുമുന്നണിയിലെടുക്കുന്നതിനോട് തുടക്കത്തിലേ സി പി ഐയ്ക്ക് കടുത്ത എതിര്‍പ്പായിരുന്നു. അവശ നിലയിലായവരുടെ വെന്റിലേഷനല്ല ഇടതുമുന്നണിയെന്നാണായിരുന്നു കാനം ഇതുസംബന്ധിച്ച്‌ ആദ്യം പ്രതികരിച്ചത്. അതേസമയം ജാേസ് കെ മാണി പക്ഷത്തെ സഹകരിപ്പിക്കുന്ന കാര്യത്തില്‍ എല്‍ ഡി എഫിലെ സി പി ഐ ഒഴികെയു‌ള‌ള കക്ഷികളുമായി സി പി എം ധാരണയിലെത്തിയതായാണ് സൂചന. ഇവര്‍ക്കാര്‍ക്കും ജോസ് കെ മാണിയെ സഹകരിപ്പിക്കുന്നതില്‍ എതിര്‍പ്പില്ല. അതിനാല്‍ സി പി ഐയുടെ എതിര്‍പ്പും ക്രമേണ ഇല്ലാതാവുമെന്നാണ് അവര്‍ കരുതുന്നത്. ആദ്യം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സഹകരണവും തുടര്‍ന്ന് മുന്നണി പ്രവേശനം എന്ന ധാരണയിലാണ് സി പി എമ്മും ജോസ് കെ മാണിയും എത്തിയതെന്നാണ് റിപ്പോര്‍ട്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top