കല്യാണത്തിന് മാറ്റിവച്ച അമ്ബതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി;
കോട്ടയം: സൗജന്യ വാക്‌സിന്‍ ദൗത്യത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറി കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി. മകളുടെ വിവാഹ ചടങ്ങുകള്‍ക്കായി മാറ്റിവച്ച തുകയില്‍ നിന്നും 50000 രൂപയാണ് ജോസ് കെ മാണി വാക്‌സിന്‍ ചലഞ്ചില്‍ പങ്കെടുത്ത് കൊണ്ട് കൈമാറിയിരിക്കുന്നത്.
നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കുടുംബാംഗങ്ങളെ മാത്രം പങ്കെടുപ്പിച്ചാണ് വിവാഹം നടത്തുന്നത്. തുക കൈമാറുന്നതിനൊപ്പം എല്ലാ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊതുജനങ്ങളും തങ്ങളാല്‍ കഴിയുന്ന സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറണമെന്നും ജോസ് കെ മാണി ആഹ്വാനം ചെയ്‌തു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്