ജോസ് കെ മാണി മാജിക്ക് – കരുത്തായി വമ്പന്‍ ഭൂരിപക്ഷ ചരിത്രം .
ജനകീയ അടിത്തറയില്‍ കാലുറപ്പിച്ച് ജോസ്കെ മാണി
കരുത്തായി വമ്പന്‍ ഭൂരിപക്ഷ ചരിത്രം .
കോട്ടയം – ജനഹൃദയങ്ങളെ തൊട്ടുണര്‍ത്തുന്ന മാസ്മരിക സാന്നിധ്യമാണ് ജോസ് കെ മാണി എന്നതിന് തെളിവായി കോട്ടയത്തെ ഒരു പതിറ്റാണ്ടത്തെ തെരഞ്ഞെടുപ്പു ഭൂരിപക്ഷ കണക്കുകള്‍. ഡിസംബറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം തട്ടകങ്ങളിലെ മിന്നുന്ന വിജയം മുന്നോട്ടുളള കുതിപ്പിന് ഇരട്ട കരുത്തായി.
എംപി എന്ന നിലയില്‍ നടപ്പാക്കിയ സമാനതകളില്ലാത്ത പദ്ധതികളാണ് ജോമോനെ നാടിന്റെ ജീവസ്പന്ദനമാക്കിയത്. കേരള കോണ്‍ഗ്രസ് എമ്മിനെ ഒരു ഫിനീക്‌സ് പക്ഷിയെ പോലെ വിജയ വിഹായസിലേക്ക് കുത്തിച്ചുയര്‍ത്തി ജോസ് കെമാണിയുടെ നേതൃത്വം. തെരഞ്ഞെടുപ്പ് രംഗത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് ജനസമ്മതിയുടെ ഏറ്റവും വലിയ അംഗീകാരവും ജോമോനു സ്വന്തം. പാലായുടെ മനസുകളിലും ജോമോന് തന്നെ ഇടം. നാലര പതിറ്റാണ്ടിലെ ഇലക്ഷനുകളില്‍ ഉയര്‍ന്ന ഭൂരിപക്ഷവും ജോസ് കെ മാണിക്കു തന്നെ. 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 24352 വോട്ടിന്റെ ലീഡാണ് ലഭിച്ചത്. 2014 ല്‍ അത് വീണ്ടും ഉയര്‍ന്നു. 31399 വോട്ട്.പാര്‍ലമെന്റംഗം എന്ന നിലയിലുളള പ്രവര്‍ത്തന മികവിനുളള അംഗീകാരം.
2016 ലെ ലോക്‌സഭാ ഇലക്ഷനില്‍ 114,225 വോട്ടുകളുടെ ചരിത്ര വിജയമാണ് ജോസ് കെ മാണി കുറിച്ചത്. ജോസ് കെ മാണി മാജിക്ക് എന്നാണ് കേരളത്തിലെ പത്രങ്ങള്‍ ആ വിജയത്തെ വിശേഷിപ്പിച്ചത്. കോട്ടയത്തെ എല്ലാ മണ്ഡലങ്ങളിലും ജോസ് തരംഗമായി.
ഒന്‍പതു നിയമസഭാ മണ്ഡലങ്ങളിലും ഭൂരിപക്ഷം. അക്ഷരങ്ങളുടെ ജില്ലയിലെ കൂറ്റന്‍ വിജയമായിരുന്നു അത്.. 50.96 വോട്ട് വിഹിതത്തോടെ സംസ്ഥാനത്തു തന്നെ രണ്ടാമത്തെ ഉയര്‍ന്ന സമ്മതിദാന അംഗീകാരവുമായാണ് ജോസ് കെ മാണി അന്നു ലോക്‌സഭയുടെ പടവുകള്‍ കയറിയത്. മലപ്പുറത്തു നിന്നും വിജയിച്ച പരേതനായ ഇ അഹമ്മദുമാത്രമായിരുന്നു കേരളത്തിലെ എംപിമാരില്‍ ജോസിന് മുന്നില്‍. 51.29 വോട്ടു വിഹിതമാണ് ഇ അഹമ്മദിനു ലഭിച്ചത്.
ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇളകാത്ത വോട്ട് അടിത്തറയാണ് കേരള കോണ്‍ഗ്രസ് എമ്മിനുള്ളതെന്ന് സമീപകാല കണക്കുകള്‍ വ്യക്തമാക്കുന്നു. 2009 ല്‍ 26.09 ശതമാനമായിരുന്നു വോട്ടിംഗ് ശതമാനം.കഴിഞ്ഞ ഡിസംബറില്‍ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും പാലാ ഉള്‍പ്പെടുന്ന മീനച്ചില്‍ താലൂക്കില്‍ കേരള കോണ്‍ഗ്രസ് കോട്ടകളില്‍ വന്‍ വിജയമാണ് നേടിയത്. മിന്നുന്ന വിജയം. പാലാ നഗരസഭയുടെ 68 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഇടതുമുന്നണി ഭരണത്തിലേറി. ജില്ലാ പഞ്ചായത്തിലും കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികള്‍ തകര്‍പ്പന്‍ വിജയത്തോടെ ഇടതു ജനാധിപത്യ മുന്നണി ഭരണം നേടി. 71 ഗ്രാമപഞ്ചായത്തുകളില്‍ 39 ഉം ഇടതു മുന്നണി നേടി. പതിനൊന്നു ബ്‌ളോക്ക് പഞ്ചായത്തില്‍ ഒന്നൊഴികെ എല്ലാം ഇടതു പടയോട്ടത്തില്‍ കീഴടക്കി. ജോസിന്റെ തേരോട്ടത്തില്‍ കോട്ടയം കൈപ്പിടിയിലാക്കി എന്നാണ് മാധ്യമ ലോകം അന്ന് വിശേഷിപ്പിച്ചത്. ജോസ് കെ മാണിയുടെ ജനകീയാടിത്തറയുടെ കരുത്ത് ഈ ഇലക്ഷനിലും വന്‍ വിജയം സമ്മാനിക്കുമെന്നാണ് കേരള കോണ്‍ഗ്രസിന്റെ ഉറച്ച വിശ്വാസം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്