ജോസ് കെ മാണി തൊടുപുഴ വസതിയിലെത്തി ജോസഫുമായി രഹസ്യ ചര്‍ച്ച നടത്തി.; ‘വല്ലാത്ത ശൂന്യത’ വെടിനിര്‍ത്തല്‍ പാക്കേജ് ഇങ്ങനെ
കോട്ടയം: ജോസ് കെ മാണി കഴിഞ്ഞ ദിവസം മിന്നല്‍ സന്ദര്‍ശനത്തിനായി വര്‍ക്കിംഗ് ചെയര്‍മാന്റെ പുറപ്പുഴയിലെ വസതിയിലെത്തി. വര്‍ക്കിംഗ് ചെയര്‍മാനും വൈസ് ചെയര്‍മാനും അടച്ചിട്ടമുറിയില്‍ രഹസ്യ യോഗം നടത്തി. യോഗം 45 മിനുറ്റ് നേരം നീണ്ടു.
മാണിയുടെ മരണത്തിന് ശേഷവും കോട്ടയം ലോക്‌സഭാ സീറ്റ് വിവാദത്തിന് ശേഷം ആദ്യമായാണ് ജോസഫ്- ജോമോന്‍ കൂടിക്കാഴ്ച നടക്കുന്നത്. താന്‍ ഏത് തരം ഒത്തുതീര്‍പ്പുകള്‍ക്കും തയ്യാറാണെന്നാണ് ജോസ് കെ മാണി പി ജെ ജോസഫിനെ അറിയിച്ചു.
എന്നാല്‍ കോട്ടയം ജില്ലയില്‍ നിന്നുള്ള മാണിഗ്രൂപ്പില്‍ പെട്ട അഞ്ച് പേരാണ് ഇപ്പോള്‍ വിമത നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഇവരുടെ പേരുകള്‍ പി ജെ ജോസഫ്, ജോസ് കെ മാണിയെ അറിയിക്കുകയും ഇവരെ നിയന്ത്രിക്കണമെന്നും ജോസഫ് ശക്തമായി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. വിമതന്‍മാരായ ഇക്കൂട്ടര്‍ക്ക് എല്‍ഡിഫിലേക്ക് ചേക്കാറേനാണ് താല്‍പര്യമെന്ന് അറിയുന്നു.
താന്‍ പത്ത് വര്‍ഷം മുമ്പ് എല്‍ഡിഎഫ് വിട്ട സാഹചര്യം പി ജെ ജോസഫ് വീണ്ടും ചര്‍ച്ചയില്‍ ഉന്നയിച്ചു. കേരള കോണ്‍ഗ്രസിന്റെ ഐക്യത്തിനും ലയനത്തിനുമായി താന്‍ ഏറെ ത്യാഗം ചെയ്തിട്ടുണ്ടെന്നും ജോസഫ് അറിയിച്ചു. തന്റെ കൂടെ നിന്ന പലര്‍ക്കും പലതും നഷ്ടപ്പെടുത്തിയാണ് താന്‍ ഐക്യത്തിനായി ലയിച്ചത്.
എന്നാല്‍ അതൊക്കെ താന്‍ മനസിലാക്കിയിട്ടുണ്ടെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ എങ്ങനെ പരിഹാര മാര്‍ഗ്ഗങ്ങള്‍ ഉണ്ടാക്കാമെന്നുമാണ് ജോസ് കെ മാണി ചോദിച്ചത്.
അത്തരത്തിലുള്ള ഒറു പാക്കേജാണ് ജോസഫ് പറഞ്ഞിട്ടുള്ളത്.
തനിക്ക് ചെയര്‍മാന്‍ഷിപ്പ് നിര്‍ബന്ധമില്ല. സീനിയോറിട്ടി പ്രകാരം മുന്‍ ചെയര്‍മാനായിരുന്ന സി എഫ് തോമസിന് വീണ്ടും ഒരു വട്ടം കൂടി ചെയര്‍മാന്‍ ആക്കുക. അതിന് ശേഷം രാജ്യസഭാ കാലാവധി പൂര്‍ത്തിയാവുന്ന മുറയ്ക്ക് ജോസ് കെ മാണിയെ ചെയര്‍മാനാക്കാമെന്നാണ് ജോസഫ് മുന്നോട്ട് വച്ചിരിക്കുന്നത്.
നിയമസഭാ സമ്മേളനം ഉടന്‍ നടക്കേണ്ട സാഹചര്യത്തില്‍ മെയ് 30 ന് നിയസമഭാ കക്ഷി നേതാവായി പി ജെ ജോസഫിനെ നിയമിക്കും. എന്നാല്‍ ഈ കത്ത് നല്‍കേണ്ടത് ചെയര്‍മാനാണ്. അതിനാല്‍ തിരഞ്ഞെടുപ്പ് ഫലം വന്ന ഉടന്‍ തന്നെ സി എഫ് തോമസിനെ ചെയര്‍മാനാക്കാനാണ് തത്വത്തില്‍ ധാരണയായിരിക്കുന്നത്.
ഫെയ്‌സ് ബുക്കിലും വാട്ട്‌സ് ആപ്പിലും ഇനി പുതു ചര്‍ച്ചകള്‍ നടത്തി വിഷയം കൂടുതല്‍ വഷളാക്കരുതെന്ന് വര്‍ക്കിംഗ് ചെയര്‍മാന്‍ യൂത്ത് ഫ്രണ്ട് നേതാക്കളെ അറിയിച്ചു. ജോമോന്‍ ഗ്രൂപ്പില്‍ നിന്നും എന്തൊക്കെ പ്രകോപനം ഉണ്ടായാലും സംയമനം പാലിക്കണമെന്നും ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ തീരുമാനത്തിലെത്തിയതായതാണ് വിവരം.
പാര്‍ട്ടിയുടെ മുന്‍ ചെയര്‍മാനായ സി എഫ് തോമസിനെ വീണ്ടും ഒരു ടേം കൂടി ചെയര്‍മാനാക്കി അവരോധിക്കും. രണ്ട് കൂട്ടര്‍ക്കും സി എഫിനെ സ്വീകാര്യമാണ്. നിയമസഭാ ലീഡറായി പി ജെ ജോസഫിനെ നിയമിക്കും. രാജ്യസഭയുടെ കാലാവധി പൂര്‍ത്തിയാവുന്ന മുറയ്ക്ക് ജോസ് കെ മാണിയെ ചെയര്‍മാനാക്കാമെന്നുമാണ് ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്ന ഫോര്‍മുല.
പി ജെ യെ നിയമസഭാ ലീഡറായി തീരുമാനിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കിയാല്‍ അതേ ദിവസം തന്നെ ജോസ് കെ മാണിയെ ചെയര്‍മാനാക്കണമെന്നാണ് ഇവര്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. തലമുറ മാറ്റം പാര്ട്ടിക്ക് ഇപ്പോള്‍ അനിവാര്യമാണെന്നും മാണിഗ്രൂപ്പ് നേതാക്കള്‍ വശ്യം ഉന്നയിക്കുന്നത്. എന്നാല്‍ ഇതിനെ റോഷി അഗസ്റ്റിയനും ജയരാജും എതിര്‍ക്കുന്നതായാണ് ലഭിക്കുന്ന വിവരങ്ങള്‍.
ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ ഇപ്പോള്‍ മാണി ഗ്രൂപ്പ് എന്ന പേര് പോലും ഉന്നയിക്കുന്നില്ല. അവര്‍ പറയുന്നത് കെ എം മാണി അന്തരിച്ചു. ഇപ്പോള്‍ ഉള്ളത് ജോമോന്‍ ഗ്രൂപ്പ് മാത്രമാണ്. ജോയി എബ്രഹാമിന്റെ പെട്ടെന്നുള്ള യു ടേണ്‍ തിരിഞ്ഞത് മാണി ഗ്രൂപ്പില്‍ ജോസ് കെ മാണിക്കെതിരെയുള്ള പടപ്പുറപ്പാടാണെന്ന് ജോസഫ് പക്ഷ നേതാക്കള്‍ പറയുന്നു. ഇന്നലെ പാലായില്‍ നടത്തിയ അനുശോചന സമ്മേളനത്തില്‍ ജോസ് കെ മാണിയും ജയരാജും വിട്ടുനിന്നിരുന്നു. ഇതില്‍ സമ്മേളനത്തിലെത്തിയവര്‍ക്ക് ഏറെ നിരാശയും സങ്കടവും ഉണ്ടാക്കി. മാണി ഗ്രൂപ്പിലുണ്ടായിരുന്ന പല പ്രമുഖരും പി ജെ ജോസഫിന്റെ പിന്നില്‍ അണിനിരക്കാനാണ് ഇഷ്ട്‌പെടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ജോസഫ് ഗ്രൂപ്പിലെ മറ്റ് നേതാക്കള്‍ ഉണ്ടായിരുന്നെങ്കിലും പി ജെ ജോസഫും ജോസ് കെ മാണിയും മാത്രമാണ് സ്വകാര്യമുറിയിലിരുന്ന് രഹസ്യ ചര്‍ച്ച നടത്തിയത്.
മാണിയുടെ മരണത്തില്‍ നിന്നും പാര്‍ട്ടിയെ സംരക്ഷിക്കാനും മറ്റ് കേരള കോണ്‍ഗ്രസുകളിലേക്കും എല്‍ഡിഎഫിലേക്കും അണികളെ വിടാതിരിക്കാനും ഏറെ ജാഗ്രത കാട്ടേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നതെന്നും ജോസഫ് ജോസ് കെ മാണിയെ അറിയിച്ചതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍.
പാലായിലെ ഉപതിരഞ്ഞെടുപ്പില്‍ പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ വികാരം കൂടി കണക്കിലെടുത്ത് വേണം സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കെന്നും അങ്ങനെ പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് പൂര്‍ണ്ണ പിന്തുണയും സഹകരണവും പിജെ ജോസഫ് വാഗ്ദാനം ചെയ്തു. വല്ലാത്ത ശൂന്യതയാണ് പിതാവിന്റെ മരണത്തോടെ സംജാതമായിരിക്കുന്നതെന്നും ജോസ് കെ മാണി ജോസഫിനോട് മനസ് തുറന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്