×

പിതാവിന്റെയും പുത്രന്റെയും തീരുമാനം; ഡെല്‍ഹി,  പാലാ സുപ്രധാന ചര്‍ച്ചകളില്‍ ജോസഫിനെ കൂട്ടിയില്ല; 

കോട്ടയം : യുഡിഎഫിന്റെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശും ഹസനും കുഞ്ഞാലിക്കുട്ടിയിലും പാലായിലെ കഴിങ്ങോഴയ്‌ക്കല്‍ വീട്ടില്‍ കൂടികാഴ്‌ച നടത്തിയപ്പോള്‍ പി ജെ ജോസഫില്ല. കൂടാതെ ഡെല്‍ഹിയിലെ കേരള ഹൗസില്‍ ഇന്നലെ നടന്ന സുപ്രധാന നീക്കത്തിലും പി ജെ ഇല്ല. ഇതില്‍ ജോസഫ്‌ ഗ്രൂപ്പിലെ ഒരു വിഭാഗം വീണ്ടും രോഷാകുലരായിരിക്കുകയാണ്‌. പിതാവിന്റെയും പുത്രന്റെയും മാത്രം തീരുമാനമാനങ്ങളാണ്‌ ഈ പാര്‍ട്ടിയില്‍ നടപ്പിലാക്കുന്നതെന്ന്‌ പരാതിയിന്‍മേലാണ്‌ ഫ്രാന്‍സീസ്‌ ജോര്‍ജ്ജ്‌ എല്‍ഡിഎഫിന്റെ കൂടാരത്തിലേക്ക്‌ ചേക്കേറിയത്‌. ഇപ്പോള്‍ വീണ്ടും മുന്നണി പ്രവേശനത്തിനായുള്ള ചടുലമായ നീക്കത്തില്‍ രാജ്യസഭാ സീറ്റ്‌ാണ്‌ പിതാവും പുത്രനും കൈവശപ്പെടുത്തിയിരിക്കുന്നത്‌. മാത്രവുമല്ല സുപ്രധാന തീരുമാനങ്ങളെടുത്ത ഡെല്‍ഹി യോഗത്തിലും പാലായിലെ മാണിയുടെ വസതിയിലെടുത്ത യോഗത്തിലും പി ജെയെ പങ്കെടുപ്പിച്ചിരുന്നില്ല. എന്നാല്‍ യുഡിഎഫ്‌ വിടണമെന്നോ, യുഡിഎഫിലേക്ക്‌ വീണ്ടും ചെല്ലുന്നത്‌ സംബന്ധിച്ചോ തങ്ങള്‍ക്ക്‌ യാതൊരുവിധ അഭിപ്രായങ്ങളുമുണ്ടായിരുന്നില്ലെന്ന്‌ ജോസഫ്‌ ഗ്രൂപ്പ്‌ നേതാക്കള്‍ പറഞ്ഞു. യുഡിഎഫിനൊപ്പം എന്നതാണ്‌ തങ്ങള്‍ ആദ്യം മുതല്‍ സ്വീകരിച്ചതെന്നും ജോസഫ്‌ ഗ്രൂപ്പ്‌ നേതാക്കള്‍ പറയുന്നു. എന്നാല്‍ ഇന്ന്‌ ചേരുന്ന പാര്‍ലമെന്ററി സമിതി യോഗത്തില്‍ ജോസഫ്‌ വിഭാഗം അവകാശവാദം ഉന്നയിക്കുമെന്നാണ്‌ അറിയുക. ജനറല്‍ സെക്രട്ടറി ഡി കെ ജോണിന്റെ പേര്‌ സ്ഥാനാര്‍ത്ഥിയായി മുന്നോട്ട്‌ വയ്‌ക്കുമെന്നാണ്‌ അറിയുന്നത്‌. എന്നാല്‍ കെ എം മാണിയോ നിഷ ജോസ്‌ കെ മാണിയോ ആണ്‌ രാജ്യസഭയിലേക്ക്‌ എത്താന്‍ സാധ്യതയേറുന്നത്‌.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top