×

മാണിയുടെ മുത്തം ഫലിച്ചില്ല; വാട്ടസ്‌ ആപ്പ്‌  (കലി – പ്പ്‌) യുഗത്തില്‍ വോട്ടുകള്‍ കൂറുമാറി ഭയക്കുന്നത്‌ ജോസ്‌ കെ മാണിയോ 

കോട്ടയം: നേതാക്കള്‍ പണ്ട്‌ കാലത്തെപോലെ ഒന്നിച്ച്‌ ചായ കുടിച്ചാലോ, കെട്ടിപിടിച്ച്‌ ഉമ്മ വച്ചാലോ പ്രശ്‌നങ്ങള്‍ അണികളുടെ മനസില്‍ നിന്നും പോവില്ലെന്നതിന്റെ തെളിവാണ്‌ ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പ്‌ ഫലം. കേരള കോണ്‍ഗ്രസിലെ വോട്ടര്‍മാര്‍ കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തിച്ചുവെന്ന പല പഞ്ചായത്തുകളിലും ആക്ഷേപം ശക്തമാണ്‌. എന്നാല്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇതെല്ലാം മറന്ന്‌ കോണ്‍ഗ്രസുകാര്‍ രണ്ടിലയ്‌ക്ക്‌ വോട്ട്‌ ചെയ്‌ത്‌ തന്റെ പുത്രനെ വിജയിപ്പിക്കുവെന്ന്‌ മാണിക്കും കൂട്ടര്‍ക്കും ഇപ്പോള്‍ സംശയമാണ്‌. കുഞ്ഞാലിക്കുട്ടിയുടേയും ഉമ്മന്‍ചാണ്ടിയുടേയും രമേശിന്റെയും ചായ സല്‍ക്കാരത്തോടെ എല്ലാം കെട്ടടങ്ങുവെന്ന ചിന്തിച്ച യുഡിഎഫ്‌ നേതൃത്വവും വീണ്ട്‌ വിചാരത്തിന്‌ ശ്രമിക്കുകകയാണ്‌. മുന്നണി ഏത്‌ വേണമെന്ന ഉറച്ച തീരുമാനത്തിലെത്താന്‍ ഇനിയും മാണിക്ക്‌ സമയമായിട്ടില്ല എന്നതാണ്‌ ചെങ്ങന്നൂര്‍ ഫലം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top