അന്ന് മാണിയുടെ ‘സ്വന്തം കുതിരയുമായി ജോസഫ് പിളര്‍ന്നു’ – ആ ഓര്‍മ്മയില്‍ പുതു തന്ത്രങ്ങളുമായി ജോസ് പക്ഷം
ഓഗസ്റ്റ് 3 വരെ താല്‍ക്കാലിക ചെയര്‍മാന്‍ പി ജെ ജോസഫ് തുടരട്ടെയെന്ന നിലപാടിലേക്ക് ജോസ് കെ മാണി ഗ്രൂപ്പ് മാറിയിരിക്കുകയാണ്. എന്നാല്‍ പാര്‍ലമെന്ററി പാര്‍ട്ടി കൂടി നിയമസഭാ കക്ഷി നേതാവാകാന്‍ തയ്യാറെടുക്കുകയാണ് പി ജെ ജോസഫ്. അധികാരതര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ ഇനി കേരള കോണ്‍ഗ്രസില്‍ ഇനി സമവായ ചര്‍ച്ചകള്‍ നടന്നേക്കില്ല.
ജോസ് കെ മാണിക്ക് ഇനി ചെയര്‍മാന്‍ സ്ഥാനത്തെകഴിഞ്ഞ് മറ്റൊരു സമവായത്തിനും തയ്യാറല്ല. തന്റെ സ്ഥാനമായ വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുത്തേക്കാമെന്ന നിലപാടില്‍ ജോസഫ് പക്ഷം എത്തിയിരുന്നു. അതുപോലെ തന്നെ ലയന സമയത്ത് ചെയര്‍മാനായിരുന്ന സി എഫ് തോമസിനെ നിയമസഭാ കക്ഷി നേതാവാക്കാനും തയ്യാറാണ്.
എന്നാല്‍ 1984 ല്‍ മാണി ഗ്രൂപ്പും ജോസഫ് ഗ്രൂപ്പും കടുത്ത വിയോജിപ്പുകളെ തുടര്‍ന്ന് പിളര്‍ന്നിരുന്നു. അന്ന് ചെയര്‍മാന്‍ പി ജെ ജോസഫ് ആയിരുന്നു. ജോസഫ് കേരള കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചിഹ്നമായിരുന്ന കുതിരയുമായാണ് പാര്‍ട്ടി വിട്ടത്. പിന്നീട് മാണി ഗ്രൂപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ കൊടുത്ത് ആന ചിഹ്നം വാങ്ങിക്കുകയായിരുന്നു. ആ ഓര്‍മ്മകളാണ് മാണി ഗ്രൂപ്പിലെ ഒരു നേതാവ് ബ്രഹ്മ ന്യൂസിനോട് വെളിപ്പെടുത്തിയത്. അത്തരം സന്ദര്‍ഭത്തിലേക്ക് മാണിയുടെ ചോരയും വിയര്‍പ്പും കൊടുത്ത ഉണ്ടാക്കിയ പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില ജോസഫ് കൊണ്ടുപോകുമോയെന്ന ആശങ്കയിലാണ് മാണി ഗ്രൂപ്പ്. കെ എം മാണി അന്തരിച്ചതോടെ കോണ്‍ഗ്രസ് പാര്‍ട്ടി കേരള കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ വലിയ താല്‍പര്യം കാണിക്കുന്നില്ലാത്തതും പ്രശ്‌നം കൂടുതല്‍ വഷളാവുകയാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്