×

തന്ത്രത്തിലും സീനിയോറിട്ടി ജോസഫിന് തന്നെ വിഷയം ഹൈക്കോടതിയിലേക്ക് – ജൂണ്‍ 7 യോഗം ചേര്‍ന്നേക്കും

രാഷ്ട്രീയ തന്ത്രത്തിലും ജോസഫ് തന്നെ മേല്‍ക്കൈ നേടിയിരിക്കുകയാണ്. ഇപ്പോള്‍ തത്വത്തില്‍ ചെയര്‍മാനും ലീഡറും പി ജെ ജോസഫ് തന്നെയാണ്. അതായത് കെ എം മാണി വഹിച്ചിരുന്ന രണ്ട് സ്ഥാനങ്ങളും ഇപ്പോള്‍ ജോസഫിന്റെ കയ്യില്‍ ഭദ്രമായി. കോട്ടയത്തും പാലായിലും ഭരണങ്ങാനത്തും ഗ്രൂപ്പ് യോഗങ്ങള്‍ ചേര്‍ന്ന കാര്യം പുറത്ത് വന്നതോടെ കൂടുതല്‍ ശക്തമായിട്ടാണ് പി ജെ ജോസഫ് നീങ്ങുന്നത്. തന്റെ പുറത്താക്കാന്‍ മൃഗീയ ഭൂരിപക്ഷമുള്ള സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന ജോസ് കെമാണിയുടെ ആവശ്യത്തോട് പി ജെ പുറം തിരിഞ്ഞ് തന്നെയാണ് നില്‍ക്കുന്നത്. ഇതാണ് ജോമോന്‍ സംഘത്തെ കൂടുതല്‍ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നത്. ഇനി സംസ്ഥാന കമ്മിറ്റി വിളിക്കാമെന്ന് വച്ചാല്‍ അത് വിമത പ്രവര്‍ത്തനമായി കണ്ട് അവര്‍ക്കെതിരെ അച്ചടക്കിന്റെ വാള്‍ വയ്ക്കാന്‍ പി ജെ ജോസഫിന് ബൈലോ പ്രകാരം നിഷ്പ്രയാസം സാധിക്കും.
കൊല്ലത്തെ ജില്ലാ കോടതിയില്‍ പോയ ജനറല്‍ സെക്രട്ടറിയെ ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ് പി ജെ ജോസഫ്. ഇനിയും കോടതി മുഖാന്തിരമുള്ള സമ്മര്‍ദ്ദത്തിനാണ് ജോസ് കെ മാണിയെ ആ ഗ്രൂപ്പിലെ വക്കീലന്‍മാര്‍ ഉപദേശിക്കുന്നത്.
ഹൈക്കോടതി മുഖാന്തിരം ചെയര്‍മാനോട് 15 ദിവസത്തിനകം സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന ആവശ്യം ഉന്നയിക്കാമെന്ന് നിയമവകുപ്പില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള മുന്‍ പ്രോസിക്യൂട്ടര്‍മാരെ ജോസ് കെമാണിയേയും റോഷിയേയും ഉപദേശിച്ചിട്ടുണ്ട്.

ജൂണ്‍ 9 നകം നിയമസഭയ്ക്ക് ലീഡര്‍ സംബന്ധിച്ച കത്ത് നല്‍കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 12 അംഗം ഉന്നത തല യോഗം വിളിച്ച് അക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജൂണ്‍ 7 ന് യോഗം ചേരാനാണ് ഇപ്പോള്‍ ധാരണയായിട്ടുള്ളത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top