ജോസ് കെ മാണിക്ക് ജില്ലാ പഞ്ചായത്തില്‍ 9 ഇടത്ത് കൊടുത്തില്ലേ ? എന്നിട്ട് നാലിടത്ത് തോറ്റില്ലേ ? കാനം രാജേന്ദ്രന്‍
13 സീറ്റില്‍ മത്സരിക്കുന്നു എന്നു കരുതി കേരള കോണ്‍ഗ്രസ് (എം) ശക്തിയാണെന്നു കരുതാന്‍ കഴിയില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറയുന്നതും സിപിഐയുടെ പരിഭവം വ്യക്തമാക്കിയാണ്. അവരുടെ പേരില്‍ മാത്രം ക്രിസ്ത്യന്‍ മത ന്യൂനപക്ഷ വോട്ട് ഒഴുകി വരുമെന്നു കരുതുന്നില്ലെന്നും കാനം തുറന്നടിച്ചു. ”ക്രിസ്ത്യന്‍ വോട്ട് എല്‍ഡിഎഫിനു വരും, വന്നിട്ടുണ്ട്. ഏതെങ്കിലും പാര്‍ട്ടിക്കല്ല, എല്‍ഡിഎഫിന്റെ നടപടികളാണ് അതിനു കാരണം” – അദ്ദേഹം പറഞ്ഞു. മത്സരിക്കുമ്ബോഴല്ല, ജയിച്ചു കഴിയുമ്ബോഴേ ഓരോ പാര്‍ട്ടിയും ശക്തമാണോ പ്രധാനമാണോ എന്നെല്ലാം പറയാന്‍ കഴിയൂ. കോട്ടയം ജില്ലാ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് 9 സീറ്റില്‍ മത്സരിച്ചിട്ട്, നാലില്‍ തോറ്റില്ലേ? കൂടുതല്‍ സീറ്റ് കിട്ടിയാലും തോല്‍ക്കാം. അതിനര്‍ഥം തോല്‍ക്കണം എന്നല്ല. കേരള കോണ്‍ഗ്രസിന് എന്തിനാണു സീറ്റ് വാരിക്കോരി കൊടുത്തത് എന്ന് എല്‍ഡിഎഫ് കണ്‍വീനറോടാണ് ചോദിക്കേണ്ടത്.-കാനം പറഞ്ഞു.
അതിനിടെ ജയിക്കാന്‍ വേണ്ടിയാണ് പാര്‍ട്ടി മത്സരിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണിയും പറഞ്ഞു. ഇടത് മുന്നണിയുടെ വിജയത്തിനാണ് പ്രാധാന്യം. മത്സരിക്കുന്ന സീറ്റുകളല്ല ജയിക്കുന്ന സീറ്റുകളിലാണ് കാര്യം എന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരാമര്‍ശത്തോടു പ്രതികരിക്കുകയായിരുന്നു ജോസ് കെ. മാണി. നിയമസഭ തിരഞ്ഞെടുപ്പിനുള്ള കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന് നടക്കും. യുവാക്കള്‍ക്കും പ്രാധാന്യം ഉണ്ടാകും, ജോസ് കെ. മാണി പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്