ജോസ് കെ മാണിയെ പുറത്താക്കിയ ബെന്നി ബഹ്നനാന്‍ രാജി വച്ചു- ഇനി എം എം ഹസന്‍ യുഡിഎഫ് കണ്‍വീനറാകും
അടിസ്ഥാന രഹിതമായ വാര്‍ത്തകളുടെ പുകമറയില്‍ തുടരാന്‍ താല്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍, തന്നോട് സ്ഥാനമൊഴിയണമെന്ന് ആരും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുകമറ ഉണ്ടാക്കാന്‍ ശ്രമിച്ചത് പാര്‍ട്ടിക്ക് ഉള്ളില്‍ നിന്ന് ആണെന്ന് കരുതുന്നില്ല. ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം നേരത്തെ ഒഴിയുമായിരുന്നെന്നും ബെന്നി ബെഹ്നാന്‍ വ്യക്തമാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ബെനനി ബെഹ്നാന്‍ കണ്‍വീനര്‍ സ്ഥാനം രാജിവെക്കണമെന്ന ധാരണ കെപിസിസിയിലുണ്ടായിരുന്നു. എന്നാല്‍ എംപിയായതിന് ശേഷവും സ്ഥാനമൊഴിയാന്‍ ബെന്നി വിമുഖത കാണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെതിരെ കെപിസിസി തന്നെ ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്