ജോസ് വിഭാഗത്തിന് വന്‍ തിരിച്ചടി; “രണ്ടില’യ്ക്കു ഹൈക്കോടതിയുടെ സ്റ്റേ
കൊച്ചി: കേരളാ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം രണ്ടില ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന് വിധിക്കു ഹൈക്കോടതി സ്റ്റേ. ഒരു മാസത്തേക്കാണു സ്റ്റേ ചെയ്തത്.
പി.ജെ. ജോസഫിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണു ഹൈക്കോടതി സ്റ്റേ വിധിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെ ചോദ്യം ചെയ്താണു ജോസഫ് കോടതിയെ സമീപിച്ചത്. വസ്തുതകള്‍ പരിശോധിക്കാതെയാണു തെരഞ്ഞെടുപ്പ് കമ്മീഷന് ജോസ് കെ. മാണി വിഭാഗത്തിനു ചിഹ്നം അനുവദിച്ചതെന്നു ജോസഫ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കെ.എം. മാണിയുടെ മരണത്തെത്തുടര്‍ന്നു യഥാര്‍ഥ കേരള കോണ്‍ഗ്രസ് ആരെന്ന തര്‍ക്കം നിലനില്‍ക്കെ കഴിഞ്ഞയാഴ്ചയാണു രണ്ടില ചിഹ്നം ജോസ് കെ. മാണി പക്ഷത്തിനു നല്കാന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന് തീരുമാനിച്ചത്. കമ്മീഷണര്‍ അശോക് ലവാസയുടെ വിയോജനക്കുറിപ്പോടെയായിരുന്നു തീരുമാനം.
നേരത്തെ ജോസ് കെ. മാണിയെ ചെയര്മാന് സ്ഥാനം ഏറ്റെടുക്കുന്നതില്‍നിന്നു തടയാന്‍ കോടതി വിധിയിലൂടെ ജോസഫിനു കഴിഞ്ഞിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്