ജോസ് കെ മാണിയും കൂട്ടരും വേണ്ടപ്പെട്ടവര്‍ തന്നെ – അടവുനയം തിരുത്തി കോടിയേരിയും വിജയരാഘവനും
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ബഹുജന പിന്തുണയുള്ള പാര്‍ട്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കുകയും ചെയ്തു. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പരാമര്‍ശം. കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. കേന്ദ്രീകൃത നേതൃത്വം യുഡിഎഫിന് ഇല്ലാതെയായതിന്റെ പ്രതിഫലനമാണ് ഇത്. യുഡിഎഫില്‍ ബഹുജന പിന്തുണയുള്ള പാര്‍ട്ടികളിലൊന്നാണ് കേരള കോണ്‍ഗ്രസ്. കേരള കോണ്‍ഗ്രസ് ഇല്ലാത്ത യുഡിഎഫ് കൂടുതല്‍ ദുര്‍ബലമാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ ഉണ്ടായിരുന്ന എല്‍ജെഡി ഇപ്പോള്‍ എല്‍ഡിഎഫിലാണ് പ്രവര്‍ത്തിക്കുന്നതെന്നും കോടിയേരി ലേഖനത്തില്‍ എടുത്തു പറയുന്നു. രാഷ്ട്രീയരംഗത്ത് വരുന്ന മാറ്റങ്ങള്‍ എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുമെന്നും കോടിയേരി അവകാശപ്പെട്ടു.
യുഡിഎഫ് തീരുമാനത്തോടു എല്ലാ കക്ഷികളും യോജിച്ചു. പക്ഷേ പുറത്താക്കി എന്ന നിലയിലാണല്ലോ തീരുമാനം പുറത്തുവന്നതെന്നു ചിലര്‍ ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ അങ്ങനെ വ്യാഖ്യാനിച്ചതാണെന്നു ചെന്നിത്തലയും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനും പറഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്തിലെ രാജിയാണ് തന്റെയും ആവശ്യമെന്നും പുറത്താക്കലല്ലെന്നും പി.ജെ.ജോസഫ് അഭിപ്രായപ്പെട്ടു.
യുപിഎക്കു നഷ്ടമുണ്ടാകുന്ന നടപടികള്‍ സൂക്ഷിച്ചുവേണമെന്നു കെ. മുരളീധരന്‍ പറഞ്ഞു. ഇതേത്തുടര്‍ന്നു നടപടി സംബന്ധിച്ചു വാര്‍ത്താസമ്മേളനത്തില്‍ വ്യക്തത വരുത്താന്‍ യോഗത്തില്‍ ധാരണയായി. അങ്ങനെയാണ് ജോസ് കെ മാണിയെ പുറത്താക്കിയില്ലെന്നും മാറ്റി നിര്‍ത്തിയിട്ടേയുള്ളൂവെന്നും രമേശ് ചെന്നിത്തല വിശദീകരിച്ചത്. എന്നാല്‍ ചെന്നിത്തലയുടെ ഓഫര്‍ ജോസ് കെ മാണി തള്ളി.
എന്നാല്‍ യുഡിഎഫിന്റേത് സാങ്കേതികമായ തിരുത്തല്‍ മാത്രമാണെന്നും രാഷ്ട്രീയ നിലപാടിന്റെ തിരുത്തല്‍ അല്ലെന്നും ജോസ് കെ. മാണി എംപിയും പ്രതികരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ല എന്ന മുന്‍ നിലപാടില്‍ മാറ്റമില്ല . യുഡിഎഫ് കണ്‍വീനറുടെ പ്രഖ്യാപനം വന്നിട്ട് മൂന്നു ദിവസമായി.
കെ.എം.മാണിയുടെ പാര്‍ട്ടിയോട് കടുത്ത അനീതി കാണിച്ചുവെന്ന് പ്രവര്‍ത്തകരുടെ വികാരം ഉയര്‍ന്നിട്ടും യുഡിഎഫ് നിലപാട് തിരുത്തിയില്ല. പുറത്താക്കിയതിനെക്കുറിച്ച് സാങ്കേതിക തിരുത്ത് എന്നു പറഞ്ഞിട്ട് പഴയ നിലപാട് യുഡിഎഫ് ആവര്‍ത്തിച്ചു.
യുഡിഎഫ് യോഗം ചേരുന്നതിനു തൊട്ടുമുന്‍പ് വരെ ഒരു തിരുത്തലും വന്നില്ല. കൂറുമാറിയ ആള്‍ക്ക് സ്ഥാനം കൊടുക്കണമെന്നു പറയുന്നതില്‍ എന്ത് ന്യായമാണ് ഉള്ളത്? ഞങ്ങള്‍ എന്ത് തെറ്റാണ് ചെയ്തതെന്നു മനസ്സിലാകുന്നില്ല. ഇനി ചര്‍ച്ചയില്ലെന്നു യുഡിഎഫ് തന്നെയാണ് പറഞ്ഞതെന്നും ജോസ് കെ.മാണി പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്