×

രണ്ടില ആര്‍ക്ക് ? കമ്മീഷന്‍ ഇന്ന് വിധി പറഞ്ഞേക്കും – ദ്വിമുഖ തന്ത്രങ്ങളുമായി ജോസഫ് – ജോസ് പക്ഷങ്ങള്‍

കൊച്ചി : കേരളാ കോണ്‍ഗ്രസ്‌ (എം) ചെയര്‍മാന്‍, ചിഹ്‌നം എന്നിവ സംബന്ധിച്ചു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ ഇന്ന്‌ തീരുമാനമെടുത്തേക്കും. ഇക്കാര്യം കഴിഞ്ഞ 13 ന്‌ പരിഗണിച്ചപ്പോള്‍ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മിഷണര്‍ ഹാജരാകാതിരുന്നതിനാല്‍ മാറ്റിവയ്‌ക്കുകയായിരുന്നു. ജോസ്‌ കെ. മാണി, പി.ജെ. ജോസഫ്‌ വിഭാഗങ്ങള്‍ തമ്മിലാണു തര്‍ക്കം.
കമ്മിഷന്റെ തീരുമാനം തിരിച്ചടിയായി മാറിയാല്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ഇരു വിഭാഗവും ആസൂത്രണം ചെയ്യുകയാണ്‌. യു.ഡി.എഫിലെ മറ്റു കേരളാ കോണ്‍ഗ്രസ്‌ വിഭാഗങ്ങളെ പിളര്‍ത്തിയും പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്തിയും ശക്‌തി വര്‍ധിപ്പിക്കാനുള്ള പരിശ്രമത്തിലാണ്‌ ജോസഫും ജോസും. ഇതില്‍ ജോസഫാണു മുന്നില്‍. കേരളാ കോണ്‍ഗ്രസ്‌ ജേക്കബ്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍ ജോണി നെല്ലൂരുമായുള്ള ഭിന്നത രൂക്ഷമായിരിക്കെ പാര്‍ട്ടി ലീഡര്‍ അനൂപ്‌ ജേക്കബ്‌ ഇന്നലെ കോട്ടയത്തു യോഗം വിളിച്ചുചേര്‍ത്തു. യോഗം നിയമവിരുദ്ധമാണെന്നു ജോണി നെല്ലൂര്‍ പറഞ്ഞു. 21-ന്‌ ജോണി നെല്ലൂരും അനൂപും പ്രത്യേക യോഗം വിളിച്ചിരിക്കെ ജേക്കബ്‌ വിഭാഗം പിളര്‍പ്പിന്റെ വക്കിലാണ്‌.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top