×

രണ്ടിലയുമായി ജോസ് പക്ഷം യുഡിഎഫില്‍ വേണ്ട – ജോസഫിന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ ഇങ്ങനെ – ഇനി കുട്ടനാട് സീറ്റ്

തിരുവനന്തപുരം : രണ്ടില ചിഹ്നം ജോസ് പക്ഷത്തിന് ലഭിച്ചതോടെ പുതിയ തന്ത്രങ്ങളാണ് ജോസഫ് ആവിഷ്‌കരിച്ചിരിക്കുന്നത്.് സമ്മര്‍ദ്ദ തന്ത്രങ്ങളില്‍ ഇപ്പോള്‍ കുട്ടനാട് ഇലക്ഷനും ജോസഫിന് അനുകൂലമായി വന്നിരിക്കുകയാണ്. അതിനിടെ ഇന്നലെ കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനുമായി ജോസ് കെ മാണിയുടെ വരവ് ചര്‍ച്ച ചെയ്തിരുന്നു. അവര്‍ ആദ്യം യുഡിഎഫ് വി്ട്ടുവെന്ന് മാധ്യമങ്ങളോട് പരസ്യമായി പറയട്ടെ. എന്നിട്ടാകാം അടുത്ത നീക്കമെന്ന നിലപാടാണ് സിപിഐ നേതൃത്വം പറയുന്നത് അദ്ദേഹം

 

സംസ്ഥാനത്ത് പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പുകളുടെ ചര്‍ച്ചകള്‍ പുരോഗമിക്കവേ ജോസ്.കെ മാണി വിഭാഗം എല്‍.ഡി.എഫിലെത്തുന്നു. യു.ഡി.എഫിലേക്ക് തിരികെ വരുന്നതിനെക്കുറിച്ച്‌ ഇതുവരേ ജോസ് വിഭാഗം നിലപാട് വ്യക്തമാക്കിയിരുന്നില്ല.

അതിനിടെ യു.ഡി.എഫ് വിട്ടാല്‍ ജോസ് വിഭാഗം അനാഥരാകില്ലെന്ന് ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനായിരുന്നു ഇടഞ്ഞുനിന്നിരുന്നത്. എന്നാല്‍ കാനവും ഇതിന് അനുകൂലമായ നിലപാട് സ്വീകരിച്ചെന്നാണറിയുന്നത്.
അതേ സമയം ഉപ തിരഞ്ഞെടുപ്പിന് കളമൊരുങ്ങും മുമ്ബേ സ്ഥാനാര്‍ഥി നിര്‍ണയത്തെചൊല്ലി കേരള കോണ്‍ഗ്രസില്‍ അടി തുടങ്ങി. പ്രധാനമായും കുട്ടനാട്ട് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലാണ് അടി ശക്തമായത്. ഇവിടെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തെത്തിയിരുന്നത്. എന്നാല്‍ ജോസ് ജോസഫ് വിഭാഗങ്ങള്‍ വഴി പിരിഞ്ഞതോടെ ഇവര്‍ തമ്മിലാണ് തര്‍ക്കവും തുടങ്ങിയത്.
ജോസ് കെ. മാണിയെ തിരികെ കൊണ്ടുവരാനുള്ള യു.ഡി.എഫ് നീക്കത്തില്‍ കടുത്ത എതിര്‍പ്പിലാണ് പി.ജെ ജോസഫ്. ജോസ് വിഭാഗത്തെ തിരികെയെടുത്താല്‍ മുന്നണി വിടുമെന്ന് ജോസഫ് കോണ്‍ഗ്രസ് നേതാക്കളോട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്നണികള്‍ തങ്ങളെ ക്ഷണിക്കുന്നതില്‍ ജോസഫിന് ഹാലിളകിയെന്നാണ് ഇതിനോട് ജോസ് പക്ഷം തിരിച്ചടിക്കുന്നത്.

എന്തായാലും കുറ്റനാട് ഉപ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയം കൂടുതല്‍ കീറാമുട്ടിയാവുക യു.ഡി.എഫില്‍ തന്നെയാകും.
പാര്‍ട്ടി ചിഹ്നം ജോസ് വിഭാഗത്തിനു ലഭിച്ചതോടെ ജോസഫ് വിഭാഗം ഒരു മുഴംമുമ്ബേ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ്. കുട്ടനാട്ടില്‍ ജോസഫ് വിഭാഗത്തിന്റെ സ്ഥാനാര്‍ഥി തന്നെ മത്സരിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് പി.ജെ ജോസഫ് രംഗത്തെത്തി. ഇത് സംബന്ധിച്ച്‌ മുന്നണിയില്‍ ധാരണയായതാണെന്നുമാണ് അദ്ദേഹത്തിന്റെ അവകാശവാദം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top