‘ഇരട്ടയാര്‍ പ്രസംഗത്തില്‍ പരസ്യമായി മാപ്പ് പറയുന്നു ” മൈക്കിന് മുന്നിലെത്തി ഖേദം പ്രകടിപ്പിച്ച് ജോയിസ് ജോര്‍ജ്ജ്
ഇടുക്കി: മുന്‍ എംപി ജോയ്‌സ് ജോര്‍ജ്ജിന്റെ വാവിട്ട വാക്കില്‍ ഉലഞ്ഞ ഇടതു മുന്നണി വിവാദം കൊഴുക്കാതിരക്കാന്‍ ഖേദപ്രകടനവുമായി രംഗത്തെത്തി. വയനാട് എംപി രാഹുല്‍ ഗാന്ധിക്ക് എതിരെ നടത്തിയ അശ്ലീല പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ജോയിസ് ജോര്‍ജ്ജ് രംഗത്തെത്തി. പരാമര്‍ശം അനുചിതം ആയിരുന്നെന്നും പ്രസ്താവന പരസ്യമായി പിന്‍വലിച്ച് മാപ്പ് പറയുന്നുവെന്നും ജോയിസ് ജോര്‍ജ് പ്രതികരിച്ചു. ഇന്ന് തെരഞ്ഞെടുപ്പു പ്രചരണ വേദിയില്‍ വെച്ച് മൈക്കിന് മുന്നിലെത്തി പരസ്യമായാണ് ജോയിസ് മാപ്പു പറഞ്ഞത്.
ഇടുക്കി ഇരട്ടയാറില്‍ നടന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു വിവാദ പരാമര്‍ശം.രാഹുല്‍ വിദ്യാര്‍ത്ഥിനികളുമായി സംവദിക്കുന്നതിനെക്കുറിച്ചാണ് മുന്‍ എംപി മോശം പരാമര്‍ശം നടത്തിയത്.
‘പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളജിലേ രാഹുല്‍ ഗാന്ധി പോകുകയുള്ളു. അവിടെ എത്തിയാല്‍ പെണ്‍കുട്ടികളെ വളഞ്ഞു നില്‍ക്കാനും നിവര്‍ന്ന് നില്‍ക്കാനുമൊക്കെ അദ്ദേഹം പഠിപ്പിക്കും. എന്റെ പൊന്നു മക്കളേ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വളഞ്ഞു നില്‍ക്കാനും കുനിഞ്ഞു നില്‍ക്കാനുമൊന്നും പോയേക്കരുത്. അങ്ങേര് പെണ്ണൊന്നും കെട്ടിയിട്ടില്ല. ഇങ്ങനത്തെ പരിപാടിയുമായിട്ടാണ് പുള്ളി നടക്കുന്നത്’ എന്നായിരുന്നു ജോയ്സ് ജോര്‍ജിന്റെ പരാമര്‍ശം.
ജോയിസിന് എതിരെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. ജോയിസിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
ജോയിസ് ജോര്‍ജ്ജിനെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തുവരികയുണ്ടായി. അങ്ങേ അറ്റം പ്രതിഷേധാര്‍ഹമായ പരാമര്‍ശം ആണ് ജോയിസ് ജോര്‍ജ്ജിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാകണം. രാഹുല്‍ ഗാന്ധിക്കെതിരെ മോശം പരാമര്‍ശനം നടത്തിയ ജോയിസ് ജോര്‍ജ്ജിനെതിരെ ശക്തമായ പ്രക്ഷോഭം കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്നും മുല്ലപ്പള്ളി കാസര്‍കോട്ട് പറഞ്ഞു. അശ്ലീല പരാമര്‍ശം നടത്തിയ ജോയിസ് ജോര്‍ജ്ജിനെതിരെ എന്ത് നടപടിയാണ് മുഖ്യമന്ത്രിയും മുന്നണിയും സ്വീകരിക്കാന്‍ പോകുന്നതെന്നും മുല്ലപ്പള്ളി ചോദിച്ചു.
ജോയിസ് ജോര്‍ജ്ജ് നടത്തിയ പരാമര്‍ശം നിര്‍ഭാഗ്യകരവും വേദനാജനകവുമാണെന്ന് ഉമ്മന്‍ ചാണ്ടിയും പ്രതികരിച്ചു.
ജോയ്‌സ് കേരളത്തിലെ സ്ത്രീത്വത്തെ അപമാനിച്ചു. നിയമനടപടി സ്വീകരിക്കുമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ വിദ്യാര്‍ത്ഥിനികളുമായി സംവദിക്കുന്നതിനെക്കുറിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജോയ്‌സ് മോശം പരാമര്‍ശം നടത്തിയത്. രാഹുലിന് മുന്നില്‍ കുനിഞ്ഞും വളഞ്ഞും നില്‍ക്കരുത്. അയാള്‍ കല്യാണം കഴിച്ചിട്ടില്ലെന്നായിരുന്നു പരാമര്‍ശം.
അശ്ലീല പരാമര്‍ശം വിവാദമായതോടെ ജോയ്‌സിനെ തള്ളി മുഖ്യമന്ത്രി പിണറായിയടക്കം രംഗത്തെത്തി.
ജോയ്‌സ് ജോര്‍ജിനെ തിരുത്തിയ പിണറായി ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് എല്‍ഡിഎഫ് രീതിയല്ലെന്നും രാഷ്ട്രീയ വിമര്‍ശനം മാത്രമാണ് രാഹുലിന് എതിരെയുള്ളതെന്നും പ്രതികരിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്