×

” ഞാന്‍ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ എന്റെ അമ്മച്ചി പകര്‍ന്ന കരുത്തിന്റെയും അധ്വാനത്തിന്റെയും തണലിലാണ്” = ജോണ്‍ ബ്രിട്ടാസ്

ണ്ണൂര്‍: കൈരളി ടിവിയുടെ മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് എം പിയുടെ മാതാവ് അന്നമ്മ ആലിലക്കുഴി (94) അന്തരിച്ചു.

പരേതനായ പൈലിയുടെ ഭാര്യയാണ്. സംസ്‌കാരം നാളെ വൈകുന്നേരം നാല് മണിക്ക് പുലിക്കുരുമ്ബ സെന്റ് അഗസ്റ്റ്യന്‍സ് പള്ളിയില്‍ നടക്കും. നെയ്ശേരി പടിഞ്ഞാറയില്‍ കുടുംബാംഗമാണ് അന്നമ്മ.

മറ്റു മക്കള്‍: സണ്ണി, റീത്ത, സെബാസ്റ്റ്യന്‍, റെജി, മാത്യു, ജിമ്മി (ദുബായ്). മരുമക്കള്‍: ലിസി നമ്ബ്യാപറമ്ബില്‍ (എരുവാട്ടി ), ജോസ് ചരമേല്‍ (കാക്കേങ്ങാട്), ജൈസമ്മ വടക്കേക്കര (എടൂര്‍), ജോണി വടക്കേക്കുറ്റ് (ചെമ്ബന്‍ തൊട്ടി), മിനി ചൂരക്കുന്നേല്‍(പരപ്പ), ഷീബ ആളൂര്‍ കോക്കന്‍ (തൃശ്ശൂര്‍), ധന്യ അമ്ബലത്തിങ്കല്‍ (പെരുമ്ബടവ്).

ജോണ്‍ ബ്രിട്ടാസ് അമ്മയെക്കുറിച്ച്‌ ഹൃദയസ്‌പര്‍ശിയായ കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. കുറച്ച്‌ കാലങ്ങളായി മനസില്‍ ഉണ്ടായിരുന്ന ഭയം സത്യമായെന്നും എല്ലാവര്‍ക്കും സ്നേഹത്തിന്റെ വിരുന്ന് നല്‍കി തന്റെ അമ്മ യാത്രയായെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ജീവിച്ചകാലമത്രയും എല്ലാവര്‍ക്കും സ്നേഹത്തിന്റെ വിരുന്ന് നല്‍കി എന്റെ അമ്മ യാത്രയായി.
കുറച്ച്‌ കാലങ്ങളായി മനസ്സില്‍ ഉണ്ടായിരുന്ന ഒരു ഭയം സത്യമായി. ഞാന്‍ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ എന്റെ അമ്മച്ചി പകര്‍ന്ന സ്നേഹത്തിന്റെയും കരുതലിന്റെയും കരുത്തിന്റെയും അധ്വാനത്തിന്റെയും തണലിലാണ്. അമ്മച്ചി നല്‍കിയതൊന്നും ഇല്ലാതാകുന്നില്ല.പക്ഷെ ഇനി അമ്മച്ചി ഞങ്ങളുടെ കൂടെ ഇല്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top