സുഭിക്ഷം ; മൂന്നേക്കര്‍ പാടശേഖരം ഏറ്റെടുത്ത് പുറപ്പുഴയിലെ ജനാധിപത്യ കേരള കോണ്‍ഗ്രസും
പുറപ്പുഴ : ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ സര്‍വ്വരും ഏകകണ്ഠമായി പിന്തുണ സുഭിക്ഷ കേരളം എന്ന പദ്ധതിയെ കേരള ജനത ഏറ്റെടുത്തു കഴിഞ്ഞു. എല്ലാ മത-സാമുദായിക സംഘടനകളും സന്നദ്ധ സംഘടനകളും സുഭിക്ഷ കേരളം പദ്ധതിയില്‍ പങ്കുചേര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ. പി സി ജോസഫ് പറഞ്ഞു. പുറപ്പുഴയില്‍ മൂവേലില്‍ ചെള്ളല്‍ പാടശേഖരത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോബിന്‍ പോളക്കുളത്തിന്റെ നേതൃത്വത്തില്‍ നടത്തിയ നെല്‍കൃഷിയുടെ വിത്തുവിതയ്ക്കല്‍ ജോലിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തരിശായി കിടക്കുന്ന ഭൂമികള്‍ പഞ്ചായത്തിന്റെയും മറ്റ് സംഘടനകളുടേയും നേതൃത്വത്തില്‍ കൃഷിക്ക് ഉപയുക്തമാക്കുന്ന വലിയൊരു വിപ്ലവമാണ് നമ്മുടെ സംസ്ഥാനത്ത് ഇന്ന് നടക്കുന്നതെന്നും പി സി ജോസഫ് പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ജോബിന്‍ പോളക്കളം അധ്യക്ഷത വഹിച്ചു. വിത്ത് വിതയ്ക്കല്‍ ചടങ്ങില്‍ ജോര്‍ജ്ജ് അഗസ്റ്റ്യന്‍, റോയി വാരികാട്ട്, എം ജെ ജോണ്‍സണ്‍, അഡ്വ. ഷാജി തെങ്ങുംപിള്ളില്‍, മിഥുന്‍ സാഗര്‍, ജോസ് നാക്കുഴിക്കാട്ട്, ഷാജു അറയ്ക്കല്‍ വാര്‍ഡ് മെമ്പര്‍ കെ കെ ബാലകൃഷ്ണപിള്ള, സിപിഎം നേതാക്കളായ എം ആര്‍ സഹജന്‍, എം പത്മനാഭന്‍, എംഎ സോമനാഥപിള്ള, തുടങ്ങിയവര്‍ സംബന്ധിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്