ജസ്‌ന മടങ്ങി എത്തുമ്ബോള്‍ എന്നെ കുറ്റപ്പെടുത്തിയവര്‍ക്ക് മറുപടി ഉണ്ടാകില്ലെന്ന് പിതാവ്
മലപ്പുറം: ജെസ്‌നയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കണ്ടെത്താന്‍ സാധിക്കാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്ന് വനിതാ കമ്മിഷന്‍അംഗം ഷാഹി കമാല്‍. ജെസ്‌നയെ കണ്ടെത്താനുള്ള അന്വേഷണത്തിന് പൊലീസ് ആദ്യം വേണ്ട കരുതല്‍ നല്‍കിയില്ലെന്നും അന്വേഷണം വേഗത്തിലാക്കേണ്ടതുണ്ടെന്നും ഷാഹിദാ കമാല്‍ പറഞ്ഞു.
ജെസ്‌നയുടെ കൊല്ലമുളയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു വനിതാ കമ്മിഷന്‍ അംഗത്തിന്റെ പ്രതികരണം. ജെസ്‌നയുടെ പിതാവിനോടും സഹോദരനോടും ഷാഹിദ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കുടുംബം മാനസീക പീഡനത്തിന് ഇരയാകുന്നുണ്ട്. അന്വേഷണത്തിന് ഫലം കാണുമെന്നാണ് പ്രതീക്ഷയെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു. വീട്ടിലും താന്‍ നിര്‍മിച്ച കെട്ടിടത്തിലും എന്തിനാണ് പരിശോധന നടത്തുന്നത് എന്ന് മനസിലാകുന്നില്ലെന്ന് ജെസ്‌നയുടെ പിതാവ് പറഞ്ഞു.
ജെസ്‌ന മടങ്ങി എത്തുമ്ബോള്‍ തന്നെ കുറ്റപ്പെടുത്തുന്നവര്‍ക്ക് മറുപടി ഉണ്ടാകില്ല. പൊലീസ് അന്വേഷണത്തില്‍ ഫലമില്ലാതെ വന്നപ്പോഴാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും ജയിംസ് ജോസഫ് പറയുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്