ഇസ്ലാമിനെക്കുറിച്ച് നിനക്ക് എന്ത് അറിയാം; മുജാഹിദ് ബാലുശേരിക്കെതിരെ തുറന്നടിച്ച ജസ്ല മാടശേരിക്ക് നേരെ സൈബര്‍ ആക്രമണം
കൊച്ചി: ജോലി കിട്ടിയാല്‍ സ്ത്രീ അഹങ്കാരിയാണെന്നും അഹങ്കാരമാണ് സ്ത്രീയുടെ മുഖമുദ്രയെന്നും പ്രസംഗിച്ച പ്രമുഖ പ്രഭാഷകന്‍ മുജാഹിദ് ബാലുശേരിക്കെതിരെ തുറന്നടിച്ച കെഎസ്‌യു മലപ്പുറം മുന്‍ ജില്ലാ കമ്മിറ്റിയംഗവും ആക്ടിവിസ്റ്റുമായ ജസ്ല മാടശേരിക്ക് നേരെ സൈബര്‍ ആക്രമണം. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ പ്രാസംഗികനെതിരെ ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ജസ്ല രൂക്ഷമായി പ്രതികരിച്ചത്. എന്നാല്‍ ഇപ്പോള്‍ ജസ്ലക്ക് എതിരെ സൈബര്‍ ആക്രമണം ശക്തമാവുകയാണ്. സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപവും അശ്ലീലവര്‍ഷവുമാണ് ജസ്ലക്ക്.
വെറും ആളാവാന്‍ വേണ്ടി മാത്രമാണ് ജസ്ല ലൈവിലെത്തിയതെന്നും ഇസ്ലാമിനെക്കുറിച്ച് നിനക്ക് എന്ത് അറിയാമെന്നും ചിലര്‍ ചോദിക്കുന്നു.
വായില്‍ തോന്നിയത് വിളിച്ചുപറയുന്ന ഇത്തരം ഉസ്താദുമാരുടെ കരണം അടിച്ച് പൊട്ടിക്കണമെന്ന് ജസ്ല ഫെയ്‌സ് ബുക്ക് ലൈവില്‍ പറഞ്ഞു. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തുന്നത് എന്ത് അര്‍ഥത്തിലാണെന്നും ഇത്തരം ഉസ്താദുമാര്‍ പ്രസംഗിക്കുന്ന വേദിയില്‍ ചീമുട്ട എറിയണമെന്നും ജസ്ല പറയുന്നു. പൈസയ്ക്ക് വേണ്ടി മതത്തെ വില്‍ക്കുന്ന ഇത്തരക്കാര്‍ക്ക് ഇത്തരം വിഷയങ്ങളില്‍ കാര്യമായ അറിവില്ലെന്നും ജസ്ല പറയുന്നു. ഇസ്ലാമിന്റെ ചരിത്രം മുജാഹിദ് ബാലുശേരി പരിശോധിക്കുന്നതും പഠിക്കുന്നതും നല്ലതായിരിക്കുമെന്നും ജസ്ല മാടശേരി പറയുന്നു.
സ്ത്രീക്ക് ജോലി ലഭിച്ചാല്‍ അവള്‍ പുരുഷന്റെ തലയില്‍ കയറും. പുരുഷന് 35 ലക്ഷം രൂപ ശമ്ബളം ലഭിച്ചാല്‍ അവന് വിനയമുണ്ടാകും. അതാണ് പുരുഷനും സ്ത്രീയും തമ്മിലുളള വ്യത്യാസമെന്ന മുജാഹിദ് ബാലുശേരിയുടെ പ്രസംഗമാണ് വിവാദമായത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്