ഉമ്മന്‍ജി ആന്ധ്രായിലേക്കും കുമ്മന്‍ജി മിസോറാമിലേക്കും ചെന്നിത്തല പരമോന്നത നേതാവായി-ജയശങ്കര്‍
കൊച്ചി: ആന്ധ്രയില്‍ പാര്‍ട്ടിയെ നട്ടുനനച്ചു വളര്‍ത്തുക എന്ന ദൗത്യമാണ് ഹൈക്കമാന്റ് ഉമ്മന്‍ചാണ്ടിയെ ഏല്‍പ്പിച്ചിരിക്കുന്നതെന്ന് അഡ്വക്കേറ്റ് ജയശങ്കര്‍. ഒരു കാലത്ത് കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന അന്ധ്രയില്‍ ഇപ്പോഴത്തെ സ്ഥിതി ദയനീയമാണ്. തെലങ്കാന സംസ്ഥാനം രൂപീകരിച്ചതോടെ ആന്ധ്രക്കാര്‍ കോണ്‍ഗ്രസിന് എതിരായി. മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി വരെ പാര്‍ട്ടിയില്‍ രാജിവെച്ചു. നിലവില്‍, ആന്ധ്ര നിയമസഭയില്‍ കോണ്‍ഗ്രസിന് ഒരു മെമ്ബര്‍ പോലുമില്ല. പാര്‍ലമെന്റ് അംഗങ്ങളുടെ കാര്യം പറയാനുമില്ല. 2019ഏപ്രില്‍ മാസത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്രപ്രദേശ് അസംബ്ലിയിലേക്കുളള തെരഞ്ഞെടുപ്പും നടക്കും. അതിനകം സംസ്ഥാനത്ത് പാര്‍ട്ടി നട്ടുനനച്ചു വളര്‍ത്തുക എന്ന ശ്രമകരമായ ദൗത്യമാണ് ഹൈക്കമാന്‍ഡ് ഉമ്മന്‍ജിയെ ഏല്പിച്ചിട്ടുളളതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
അത്ഭുതങ്ങള്‍ അവസാനിക്കുന്നില്ല.
കുമ്മന്‍ജിയെ മിസോറം ഗവര്‍ണറായി നിയമിച്ചതിനു പിന്നാലെ, ഉമ്മന്‍ജിയെ എഐസിസി ജനറല്‍ സെക്രട്ടറിയാക്കി ആന്ധ്രപ്രദേശത്തേക്ക് അയക്കുകയാണ്.
ഒരുകാലത്ത് കോണ്‍ഗ്രസിന്‍്റെ കോട്ടയായിരുന്നു ആന്ധ്ര. ഇന്ദിരാഗാന്ധി തോറ്റ 1977ല്‍ പോലും ആന്ധ്രയില്‍ കോണ്‍ഗ്രസാണ് വെന്നിക്കൊടി പാറിച്ചത്- 42ല്‍ 41സീറ്റോടെ.
ഇപ്പോഴത്തെ സ്ഥിതി പരമദയനീയമാണ്. തെലങ്കാന സംസ്ഥാനം രൂപീകരിച്ചതോടെ ആന്ധ്രക്കാര്‍ കോണ്‍ഗ്രസിന് എതിരായി. മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി വരെ പാര്‍ട്ടിയില്‍ രാജിവെച്ചു. നിലവില്‍, ആന്ധ്ര നിയമസഭയില്‍ കോണ്‍ഗ്രസിന് ഒരു മെമ്ബര്‍ പോലുമില്ല. പാര്‍ലമെന്റ് അംഗങ്ങളുടെ കാര്യം പറയാനുമില്ല.
2019ഏപ്രില്‍ മാസത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്രപ്രദേശ് അസംബ്ലിയിലേക്കുളള തെരഞ്ഞെടുപ്പും നടക്കും. അതിനകം സംസ്ഥാനത്ത് പാര്‍ട്ടി നട്ടുനനച്ചു വളര്‍ത്തുക എന്ന ശ്രമകരമായ ദൗത്യമാണ് ഹൈക്കമാന്‍ഡ് ഉമ്മന്‍ജിയെ ഏല്പിച്ചിട്ടുളളത്.
ദേശീയ നേതാവായി ഉയര്‍ന്ന സ്ഥിതിക്ക് ഉമ്മന്‍ചാണ്ടി പത്തനംതിട്ടയില്‍ നിന്ന് പാര്‍ലമെന്റിലേക്കു മത്സരിക്കാനും സാധ്യത കാണുന്നു. കേരളത്തില്‍ ഇനി രമേശ് ചെന്നിത്തല തന്നെ പരമോന്നത നേതാവ്.
ഉമ്മന്‍ചാണ്ടിക്ക് മംഗളം നേര്‍ന്നാല്‍ മതിയാവില്ല; അതുകൊണ്ട് മനോരമ തന്നെ നേരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്