ജയരാജനും തോമസ് ചാണ്ടിക്കും രാജി വയ്ക്കാമെങ്കില്‍ ജലീലും രാജി വയ്ക്കണം – നിലപാട് കടുപ്പിച്ച് യുഡിഎഫും ബിജെപിയും
രാജ്യത്തിന്റെ അന്തസ് മാനവും വിറ്റോ ?
രാജ്യത്തിന്റെ പേര് പറഞ്ഞ് പിരിക്കാനോ സംഭാവന സ്വീകരിക്കാനോ പാടില്ല. ലോക രാഷ്ട്രങ്ങളുടെ ഇടയില്‍ രാജ്യത്തിന്റെ അന്തസിന് ഭംഗം വരുന്നതാണോയെന്ന് പരിശോധിച്ചിട്ട് മാത്രമേ ആഭ്യന്തര മന്ത്രാലയവും വിദേശ മന്ത്രാലയവും അനുമതി നല്‍കൂ.
മലപ്പുറം: നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) വീണ്ടും ചോദ്യം ചെയ്തേക്കും. മന്ത്രിയില്‍ നിന്ന് കഴിഞ്ഞ ദിവസം പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് തേടിയതെന്നും, വിശദമായി കാര്യങ്ങള്‍ ചോദിച്ചറിയേണ്ടതുണ്ടെന്നുമാണ് എന്‍ഫോഴ്സ്മെന്‍റ് വൃത്തങ്ങള്‍ പറയുന്നത്.
കേന്ദ്രാനുമതിയില്ലാതെ യു.എ.ഇയില്‍ നിന്ന് വിദേശസഹായം സ്വീകരിച്ചതിന് ജലീലിനെതിരെ എന്‍ഫോഴ്സ്മെന്റ് കേസെടുത്തേക്കും. നൂറ് ഭക്ഷ്യക്കിറ്റുകളുടെ വിലയായി അഞ്ചുലക്ഷം രൂപയുടെ ഇടപാട് യു.എ.ഇ കോണ്‍സുല്‍ ജനറലുമായി ജലീല്‍ നടത്തിയത് ചട്ടവിരുദ്ധമാണ്. കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിനെക്കുറിച്ച് കേന്ദ്രധനമന്ത്രാലയം പ്രാഥമികാന്വേഷണം നടത്തിയശേഷം ഇ.ഡിയോട് വിശദാന്വേഷണത്തിന് നിര്‍ദേശിച്ചു. ഇതേക്കുറിച്ച് വിശദമായ മൊഴി ഇ.ഡി രേഖപ്പെടുത്തിയിട്ടുണ്ട്.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാനാണ് യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും തീരുമാനം. ഇന്നലെ സെക്രട്ടേറിയറ്റിലേക്കുള്ള മാര്‍ച്ചിന് നേരെ പൊലീസ് ലാത്തി വീശിയതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ഇന്ന് സംസ്ഥാനത്ത് കരിദിനം ആചരിക്കും. ജലീല്‍ മന്ത്രി സ്ഥാനം രാജിവയ്ക്കും വരെ പ്രതിഷേധം ശക്തമാക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്