ഐക്യത്തിന് തടസം- ജയകൃഷ്ണന്‍ പുതിയേടത്തിനെതിരെ വിമര്‍ശന ശരങ്ങള്‍ – സൈബര്‍ വിംഗ് പ്രവര്‍ത്തനം മരവിപ്പിച്ചു രണ്ടും കല്‍പ്പിച്ച് മാണി ഗ്രൂപ്പും ജോസഫ് ഗ്രൂപ്പും
ഫേസ് ബുക്ക് രാഷ്ട്രീയത്തിലൂടെ ലാഭമില്ല – നഷ്ടം മാത്രമെന്ന് ചില നേതാക്കള്‍
കോട്ടയം: ഐക്യത്തിനും രമ്യതയില്‍ കാര്യങ്ങള്‍ പരിഹരിക്കുന്നതിനും കേരള കോണ്‍ഗ്രസിന്റെ മുന്നണി പോരാളികളായ സൈബര്‍ വിംഗ് പ്രവര്‍ത്തനം മരവിപ്പിച്ചു. ചില നേതാക്കളുടെ അപ്രീതിക്ക് കാരണമായതാണ് ഇതിന്റെ പ്രവര്‍ത്തനം ഒരു മാസത്തേക്ക് മരവിപ്പിക്കാന്‍ തീരുമാനമെടുത്തത്.
പാലായിലെ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മാത്രമേ ഇനി സൈബര്‍ വിംഗ് പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുകയുള്ളൂ.
സിപിഎം-ബിജെപി- കോണ്‍ഗ്രസ്- ലീഗ് എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ മാതൃകയില്‍ ഫേസ് ബുക്കില്‍ സജീവമായാണ് കേരള കോണ്‍ഗ്രസിന്റെ സൈബര്‍ വിംഗും പ്രവര്‍ത്തനം ആരംഭിച്ചത്. വളരെ പെട്ടെന്ന് വിദേശത്ത് അടക്കമുള്ള കേരള കോണ്‍ഗ്രസ് അണികള്‍ക്ക് ഏറെ പ്രചോദനമായിരുന്നു.
കേരള കോണ്‍ഗ്രസിന് സൈബര്‍ മുഖമായി മാറിയിരുന്നത് കഴിഞ്ഞ 7 വര്‍ഷക്കാലമായി ഇടുക്കിയില്‍ നിന്നുള്ള യൂത്ത് ഫ്രണ്ട് നേതാവ് ജയകൃഷ്ണന്‍ പുതിയേടത്തായിരുന്നു. ഇതിന്റെ പേരില്‍ അദ്ദേഹത്തിന് ഏറെ വ്യക്തിഹത്യ പോലും ചില അവസരങ്ങളില്‍ ഉണ്ടായിട്ടുണ്ട്. പ്രൊഫഷണല്‍ ടീമായിയാണ് സൈബര്‍ വിംഗിന് മാണിക്കാര്‍ ഒരുക്കിയിരുന്നത്. ബാര്‍ കോഴ കേസില്‍ ഏറെ സഹ
അതിന് ശേഷമാണ് ജോസഫ് ഗ്രൂപ്പും ഫ്രാന്‍സീസ് ജോര്‍ജ്ജ് ഗ്രൂപ്പും ഗണേഷ് കുമാറിന്റെയും അനൂപ് ജേക്കബ്ബിന്റെയും അണികള്‍ ഫേസ് ബുക്കിലൂടെ രാഷ്ട്രീയ പ്രചരണവും പ്രവര്‍ത്തനവും സജീവമാക്കിയത്.
കേരള കോൺഗ്രസ് പാർട്ടിയുടെ പ്രതിസന്ധിഘട്ടങ്ങളിൽ പ്രത്യേകിച്ച് ബാർകോഴക്കേസ്. തുടർന്നുണ്ടായ കെഎം മാണിയുടെ രാജി. നിയമസഭ, ലോക് സഭാ തിരഞ്ഞെടുപ്പുകൾ മുന്നണിമാറ്റം. മഹാ സമ്മേളനം. ഏറ്റവും ഒടുവിലായി പാർട്ടിക്കാർക്ക് മുമ്പേ നടത്തിയ കെ.എം മാണി അനുസ്മരണം തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ പാർട്ടി എതിരാളികളുടെ പോലും പ്രശംസയ്ക്ക് പാത്രമായി ഭവിച്ചിരുന്നു.
കഴിഞ്ഞ നാലു വർഷമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന കേരളാ കോൺഗ്രസിന്റെ സൈബർ വിങ്ങിന്റെ പ്രവർത്തനം പാർട്ടിയിലെ അസ്സ്വാരസ്യങ്ങളുടെ ഫലമായി മരവിപ്പിക്കാനും തുടർപ്രവർത്തനങ്ങൾ അവസാനിപ്പിക്കാനും പാർട്ടി നേതൃത്വം ഇടപെട്ടു എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
കഴിഞ്ഞ നാലു വർഷക്കാലമായി കേരള കോൺഗ്രസ് പാർട്ടിയുടെ നവമാധ്യമങ്ങളിലെ മുഖമായിരുന്നു ജയകൃഷ്ണൻ പുതിയേടത്ത്. പ്രതിസന്ധിഘട്ടങ്ങളിൽ അടിയന്തരമായി ഇടപെടുകയും യും പാർട്ടിയുടെ നവമാധ്യമങ്ങളിലെ മുന്നണിപ്പോരാളിയായിസോഷ്യൽ മീഡിയയുടെമുന്നണിപ്പോരാളിയായി അതിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്നതിനും സജീവമായി പ്രവർത്തിച്ച യുവജന നേതാവാണ് പാർട്ടിയിലെ ആഭ്യന്തര കലാപങ്ങളുടെ രക്തസാക്ഷിയായി പടിയിറങ്ങേണ്ടി വന്നിരിക്കുന്നത്.
14 ജില്ലകളിലും ലും സോഷ്യൽ മീഡിയ ഗ്രൂപ്പുകളും നിയമസഭ മണ്ഡലങ്ങളിൽ പ്രത്യേക ഗ്രൂപ്പുകളും സംഘടിപ്പിച്ച് കേരള കോൺഗ്രസ് പാർട്ടിയുടെ കെസിഎം സൈബർ വിംങ് ഒഫീഷ്യൽ എന്ന നവമാധ്യമ കൂട്ടായ്മ സോഷ്യൽ മീഡിയ പ്ളാറ്റ് ഫോമുകളിൽ അറിയപ്പെടുന്ന സംഘടനയായി കേരളീയസമൂഹം ശ്രദ്ധിച്ചിരുന്നു.
സോഷ്യൽ മീഡിയ വഴി പാർട്ടിക്കു ലാഭനഷ്ടങ്ങൾ ഉണ്ടായിയിട്ടുണ്ടെങ്കിലും ഇന്ന് കേരളാ കോൺഗ്രസിൽ സംജാതമായിരിക്കുന്ന പിളർപ്പിന് ഒരു കാരണമായി വിലയിരുത്തുന്നത്
ഔദ്യോഗിക നേതൃത്തിനു എതിര് നിന്നവരെ നഖശിഖാന്തം എതിർത്ത സാധാരണ പ്രവർത്തകരുടെ നടപടികളാണെന്നുള്ള റിപ്പോർട്ടുകളെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനം ഉണ്ടായതെന്നാണ് ഇതുമായി അടുത്ത് പ്രവർത്തിക്കുന്നവരുടെ ഇടയിൽ നിന്നും മാധ്യമങ്ങൾക്ക് അറിയുവാൻ കഴിഞ്ഞത്.
സ്വദേശത്തും വിദേശത്തുമുള്ള നിരവധി പാർട്ടി പ്രവർത്തകരും അനുഭാവികളും കേരള കോൺഗ്രസ് പാർട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ കരുത്ത് പകരുന്നതിനായി ഉപയോഗിച്ചുവന്ന നവമാധ്യമ കൂട്ടായ്മയ്ക്കാണ് ഇതോടെ തിരശ്ശീലവീണത്.
പാർട്ടിയുടെ പ്രതിസന്ധിഘട്ടങ്ങളിൽ പ്രസ്ഥാനത്തിന് തുണയാകണ്ടേ പലരും ഒളിച്ചു കളിച്ചതിനേയും പാർട്ടി നേതൃത്വത്തെ പിന്നിൽനിന്നും കുത്തിയതിനേയുംസാധാരണ പ്രവർത്തകരുടെ ഭാഷയിൽ വിമർശിച്ചതുംഅവരുഠടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചതും അതിരു കടക്കുന്നു എന്ന വികാരം കുറച്ചു നാളുകളായി കേരള കോൺഗ്രസ് പാർട്ടിയിൽ നിലനിന്നുവന്നിരുന്നു.
ഔദ്യോഗിക ഭാഗത്തു നില നിന്നും അഭിപ്രായങ്ങൾ പറയുന്നതിൽ വന്ന പരിമിതികളും ഒരു കാരണമായി പറയപ്പെടുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്