ജയകൃഷ്ണനെ പുറത്താക്കാന്‍ എം ജെ ജേക്കബ്ബിന് അധികാരമില്ല- രാരിച്ചന്‍ നീറണാകുന്നേല്‍
ജയകൃഷ്ണൻ പുതിയേടത്തിനെ പുറത്താക്കിയ
നടപടി അംഗീകരിക്കാൻ കഴിയില്ല: കേരള കോൺഗ്രസ് എം ഇടുക്കി ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി രാരിച്ചൻ നീറണാകുന്നേൽ.
ഇടുക്കി : കോലം കത്തിച്ചതിന്റെ പേരിൽ പാർട്ടി ഇടവെട്ടി മണ്ഡലം പ്രസിഡന്റും യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ജയകൃഷ്ണൻ പുതിയേടത്തിനെ പുറത്താക്കിയ നടപടി അംഗീകരിക്കുന്നില്ലെന്ന് കേരളകോൺഗ്രസ് (എം) ഇടുക്കി ജില്ലാ ഓഫീസ് ചാർജ് സെക്രട്ടറിയുംസംസ്ഥാന സ്റ്റീയറിങ് കമ്മിറ്റി അംഗവുമായ രാരിച്ചൻ നീറണാകുന്നേൽ പറഞ്ഞു.
പാർട്ടി കമ്മിറ്റിയിൽ ചർച്ച ചെയ്യാതെ ഏകപക്ഷീയമായി ഗ്രൂപ്പ് താല്പര്യത്തിന്റെ പേരിൽ എടുത്ത ഈ നടപടി നിലനിൽക്കുന്നതല്ലെന്നും പാർട്ടി ഭരണഘടന പ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഒരു ഭാരവാഹിയെ പുറത്താക്കണമെങ്കിൽ കേരള കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിക്ക് മാത്രമേ അധികാരമുള്ളു.
അതിനാൽ സംഘടനാപരമായി തന്നെ ജില്ലാ പ്രസിഡൻറ് സ്വീകരിച്ച നടപടി അസാധുവാണ്. ഇടുക്കി ജില്ലയിൽ വിഭാഗിയ പ്രവർത്തനങ്ങൾക്കൂം ഗ്രൂപ്പ് പരിപാടികൾക്കും പരസ്യമായും രഹസ്യമായും നേതൃത്വം കൊടുക്കുന്നത് പാർട്ടി ജില്ലാ പ്രസിഡണ്ട് ആയ പ്രൊഫ. എം ജെ ജേക്കബാണ്.
പാർട്ടി ചെയർമാന്റെ നിര്യാണത്തെ തുടർന്ന് ഉണ്ടായ ഒഴിവ് നികത്തുന്നതിന് പാർട്ടിക്ക് വ്യവസ്ഥാപിതമായ മാർഗ്ഗങ്ങളുണ്ട് അത് മറച്ചുവച്ചുകൊണ്ട് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ പിന്തുണ വർക്കിങ് ചെയർമാൻ പി ജെ ജോസഫിന് ആണെന്ന പ്രസ്താവന നടത്തിയത് എം.ജെ ജേക്കബാണ് .
ജില്ലയിലെ പാർട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകുവാൻ ചുമതലയുള്ള ജില്ലാ പ്രസിഡൻറ് ഗ്രൂപ്പ് രാഷ്ട്രീയം കളിക്കുന്നത് പ്രതിഷേധാർഹമാണ്. സത്യത്തിൽ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയത് പ്രൊഫ.എം ജെ ജേക്കബാണ്.
ജോസ് കെ. മാണി എംപി യേയും മറ്റ് പാർട്ടി നേതാക്കളേയും ആക്ഷേപിക്കാനും അപമാനിക്കാനും അനുയായികൾക്ക് നിർദേശം നൽകിയിട്ട് അച്ചടക്കത്തെ കുറിച്ച് പ്രസംഗിക്കാൻ എന്ത് ധാർമികതയാണ് ഉള്ളതെന്ന് വ്യക്തമാക്കണമെന്നും എന്നും രാരിച്ചൻ നീറണാകുന്നേൽ ആവശ്യപ്പെട്ടു.. രാരിച്ചൻ നീറണാകുന്നേൽ 9447611902
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്