×

ജയ മനോഹര്‍ ഒരു മാസത്തെ പെന്‍ഷന്‍ 38000 രൂപ നല്‍കി ദുരന്തകാലത്ത് മാതൃകയായി

അപര്‍ണ്ണ എം മേനോന്‍

 

മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനക്ക് കാത്തു നില്കാതെ CDMFRലേക്ക് ഒരു മാസത്തെ പെന്‍ഷന്‍ നല്കി മാതൃകയായി.

ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്ക് തുകയുടെ ചെക്ക് കൈമാറി.

2018ല്‍ പ്രളയസമയത്ത് 2പേരുടെയും ഒരു മാസത്തെ പെന്‍ഷന്‍ നല്കി ദമ്പതികൾ മാതൃക കാട്ടിയിരുന്നു.

കഴിഞ്ഞ ആഴ്ച മരണപ്പെട്ട തങ്ങളുടെ പിതാവ് മൂന്നമാക്കല്‍ (കാവേരി) നാരായണപിള്ളയുടെ സ്മരണാർത്ഥമാണ് തുക കൈമാറിയതെന്ന് ജയ പറയുന്നു

ജില്ലാ കണ്‍സ്യൂമര്‍ വിജിലന്‍സ്‌ ഫോറത്തിന്റെ പ്രസിഡന്റ്‌ കൂടിയാണ്‌ എം എന്‍ മനോഹര്‍.

 

 

. സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ നിന്നും Joint Director തസ്തികയില്‍ നിന്നും 2018ല്‍ വിരമിച്ച കെ. ജയ Kerala Gazetted Officers Association ന്റെ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ആയിരുന്നു

 

http://www.gramajyothi.com/2018/08/news/kerala-news/m-n-manohar-news.html?fbclid=IwAR34uxKWHsu7NET_43EP_8MPDRtTT45Ilhyf2ys7GWYKB8o0JXqboaUHbLM

 

അഞ്ച്‌ ലക്ഷം പെന്‍ഷന്‍കാരില്‍ പത്ത്‌ ശതമാനം 50,000 കുടുംബങ്ങളില്‍ രണ്ട്‌ പെന്‍ഷന്‍കാരുണ്ടെന്നാണ്‌ സര്‍്‌ക്കാരിന്റെ പ്രാഥമിക കണ്ടെത്തല്‍. അഞ്ച്‌ ലക്ഷം പെന്‍ഷന്‍കാര്‍ ഒരു മാസത്തെ തുക മാത്രം തിരിച്ച്‌ കേരള സമൂഹത്തിന്‌ കൈമാറിയാല്‍ കേന്ദ്രസര്‍ക്കാര്‍ പണമായി കൈമാറിയ 700 കോടിയല്ല 940  കോടിയോളം രൂപ വരും ഇത്‌.

വിരമിച്ചതിന്‌ ശേഷം 56 വയസ്സിന്‌ ശേഷം 86 വയസ്സ്‌ വരെയാണ്‌ സാധാരണ പെന്‍ഷന്‍കാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം.

 

30 വര്‍ഷത്തെ അതായത്‌ 360 മാസം സര്‍ക്കാര്‍ ഇങ്ങോട്ട്‌ തരുന്നതില്‍ തിരികെ ഒരു മാസത്തെ തുക നല്‍കി മാതൃകയാവാന്‍ പെന്‍ഷന്‍ സംഘടനകള്‍ മുന്നോട്ട്‌ വരേണ്ടതുണ്ട്‌.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top