×

ജാതി സംവരണം ഇല്ലാതായി സാമ്ബത്തിക സംവരണം മാത്രമാകുമെന്ന് സുപ്രീംകോടതി; തീരുമാനിക്കേണ്ടത് പാര്‍ലമെന്‍റ്

ന്യൂഡല്‍ഹി: രാജ്യത്ത് ജാതി സംവരണം ഇല്ലാതായേക്കുമെന്നും സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം മാത്രമേ നിലനില്‍ക്കുകയുള്ളൂവെന്നും സുപ്രീംകോടതിയുടെ പരാമര്‍ശം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്‍റാണെന്നും സംവരണവുമായി ബന്ധപ്പെട്ട അന്തിമതീരുമാനം സര്‍ക്കാറിന്‍റെ നയപരമായ കാര്യമാണെന്നും കോടതി നിരീക്ഷിച്ചു. മഹാരാഷ്ട്രയിലെ മറാത്ത സംവരണ നിയമം ചോദ്യംചെയ്തുള്ള ഹരജിയില്‍ വാദം കേള്‍ക്കവെയാണ് ജസ്റ്റിസ് അശോക് ഭൂഷന്‍റെ അധ്യക്ഷതയിലുള്ള ബെഞ്ച് പരാമര്‍ശം നടത്തിയത്.

50 ശതമാനത്തില്‍ അധികം സംവരണം അനുവദിക്കാമോയെന്ന വിഷയത്തില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ചിന് മുമ്ബാകെ വാദം പൂര്‍ത്തിയായി. ഇന്ദിര സാഹ്നി കേസിലെ വിധി പ്രകാരം സംവരണം 50 ശതമാനം കടക്കരുത്. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയിരുന്നു.

ജാതി അടിസ്ഥാനത്തിലുള്ള സംവരണം രാഷ്ട്രീയവത്കരിക്കപ്പെട്ടതായി അഭിഭാഷകന്‍ ശ്രീറാം പിങ്ഗളെ വാദിച്ചു. ഇന്ദിര സാഹ്നി വിധിയുടെ അടിസ്ഥാനത്തില്‍ സംവരണം നിശ്ചയിക്കുന്നതിനുള്ള ഘടകം ജാതി ആയി മാറി. ഇത് ഘട്ടംഘട്ടമായി മാറ്റണമെന്ന് ശ്രീറാം പിങ്ഗളെ വാദിച്ചു. തുടര്‍ന്നാണ് സുപ്രീംകോടതി ജാതി സംവരണം ഇല്ലാതായി സാമ്ബത്തിക സംവരണം മാത്രമാകുമെന്ന് നിരീക്ഷണം നടത്തിയത്.

സംവരണ പരിധി 50 ശതമാനം കടക്കരുതെന്ന വിധി പുന:പരിശോധിക്കണമെന്നായിരുന്നു കേരളമടക്കമുള്ള നിരവധി സംസ്ഥാനങ്ങള്‍ അറിയിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top