നിലപാടുകള്‍ തീയിട്ട് ഇല്ലാതാക്കാനാവില്ല: ശരീഫ് പാലോളി
തൊടുപുഴ: പറയുന്നവനേയും എഴുതുന്നവനേയും ഇല്ലാതാക്കുന്ന ഉത്തരേന്ത്യന്‍രീതി സംഘ്പരിവാര്‍ കേരളത്തിലും പരീക്ഷിക്കുന്നതിന്റെ ഉദാഹരണമാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം തീയിട്ടതിലൂടെ ബോധ്യമാവുന്നതെന്നും ഇചിനെതിരെ മതേതരകേരളം ശക്തമായി പ്രതിഷേധിക്കണമെന്നും യുവജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് ശരീഫ് പാലോളി, സംസ്ഥാന വൈസ് പ്രസിഡന്റ് അനീഷ് പാല്‍ക്കോ എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം തീയിട്ടത് നിലപാടുകളോട് നിലപാടുകള്‍ കൊണ്ട് ഏറ്റുമുട്ടാന്‍ കഴിയാത്തതുകൊണ്ടാണ്. അദ്ദേഹം ഉയര്‍ത്തിയിരുന്ന ശബ്ദം സംഘ്പരിവാറിനെ എത്രമാത്രം അലോസരപ്പെടുത്തിയിരുന്നുവെന്ന് ഈ സംഭവം വീണ്ടും ബോധ്യപ്പെടുത്തുകയാണ്. തീയിട്ട് നിലപാടുകള്‍ ഇല്ലാതാക്കാനാവില്ലെന്നും കേരളത്തില്‍ നിന്ന് ഇതിനെതിരെ പ്രതിഷേധത്തിന്റെ കനലുയരുമെന്നും സംസ്ഥാന കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്