ജനതാദള്‍ എസ് നേതൃത്വത്തില്‍ ഗ്യാസ് സിലിണ്ടര്‍ ചുമന്ന് ധര്‍ണ്ണ നടത്തി
തൊടുപുഴ: കേന്ദ്ര സര്‍ക്കാര്‍ അടിക്കടി പെട്രോള്‍ ഡീസല്‍ പാചകവാതകങ്ങള്‍ക്ക് അനിയന്ത്രിതമായി വില വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ സാധാരണ ജനങ്ങള്‍ക്ക് ജീവിതം ദുസഹമായി മാറിയിരിക്കുകയാണ്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് എല്ലാം നഷ്ടപ്പെട്ട ജനങ്ങളുടെ നട്ടെല്ല് ഒടിക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ജനതാദള്‍ എസ് നിയോജക മണ്ഡലം പ്രസിഡന്റ് പി പി അനില്‍കുമാര്‍ പറഞ്ഞു. പെട്രോള്‍ ഡീസല്‍ പാചകവാതക വില വര്‍ധനവിനെതിരെ ജനതാദള്‍ എസ് നേതൃത്വത്തില്‍ ഗാന്ധിസ്‌ക്വയറില്‍ ഗ്യാസ് സിലിണ്ടര്‍ തലയിലേന്തി നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനദ്രോഹ നയങ്ങളും, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവും ദിനംപ്രതി സമാന സ്വഭാവത്തില്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ രാജ്യത്തെ ജനങ്ങള്‍ പൊറുതി മുട്ടിയിരിക്കുകയാണ്. നോട്ട് നിരോധനം, ജിഎസ്ടി, ദേശീയ പൗരത്വ രജിസ്റ്റര്‍, കര്‍ഷക വിരുദ്ധ ബില്ലുകള്‍, ലക്ഷദീപ് അഡ്മിനിസ്‌ട്രേറ്ററുടെ നിയമനം, ഇതെല്ലാം വെളിവാക്കുന്നത് നരേന്ദ്രമോദിയുടെ ജനദ്രോഹ നയങ്ങളാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്ത് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുകയാണെന്നും അനില്‍കുമാര്‍ പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ പ്രതിഷേധ ധര്‍ണ്ണയില്‍ നിയോജകമണ്ഡലം സെക്രട്ടറി ജോണ്‍സണ്‍ ജോസഫ്, വൈസ് പ്രസിഡന്റ് എം പി ഷംസുദ്ദീന്‍, റെജി കെ ജി, ബാബു ജി, തുടങ്ങിയവര്‍ പ്രസംഗിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്