അക്രമികളെ ജനയുഗം ലേഖകന്‍ തിരിച്ചറിഞ്ഞു ; ഏഴ് കുറ്റവാളികളെ കരിമണ്ണൂര്‍ പോലീസ് പിടികൂടി
തൊടുപുഴ : ജനയുഗം ജില്ലാ ലേഖകന്‍ ജോമോന്‍ വി. സേവ്യറിനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതികളെ കരിമണ്ണൂര്‍ പോലീസ് പിടികൂടി. ഒളിവില്‍ പോയിരുന്ന പ്രതികളെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്. വണ്ണപ്പുറം അമ്പലപ്പടിയില്‍ നിന്നുമാണ് അക്രമകാരികളെ പിടികൂടിയെതെന്ന് കരിമണ്ണൂര്‍ എസ് ഐ കെ സിനോദ് പറഞ്ഞു.
സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ പ്രതികള്‍ വണ്ണപ്പുറത്തുണ്ടെന്ന് മനസിലാക്കിയ സ്‌പെഷ്യല്‍ അന്വേഷണ സംഘം മഫ്തിയിലാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ വണ്ണപ്പുറത്ത് ഒളിവില്‍ താമസിക്കുകയായിരുന്നു. പോലീസാണെന്ന് മനസിലായ പ്രതികളില്‍ രണ്ട് പേര്‍ ഓടിപ്പോകാന്‍ ശ്രമിച്ചപ്പോള്‍ ബലമായി കീഴ്‌പ്പെടുത്തിയാണ് പിടികൂടിയത്.
മുതലക്കോടം ഹോളിഫാമിലി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ജോമോനെ ന്യൂറോ സര്ജന്‍ ഡോ. ജോളി ജോര്‍ജിന്റെ അനുമതി വാങ്ങിയ ശേഷം കരിമണ്ണൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. അക്രമികളായവരെ ജോമോന്‍ തിരിച്ചറിഞ്ഞു.
പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ 31 രാത്രി 10 മണിക്ക് ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ജോ മോനെ ബൈക്ക് തട ഞ്ഞ് നിര്‍ത്തി അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ ത ലയ് ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
1. ശാസ്താം പാറ പുലിപറമ്പില്‍ ബി പിന്‍ (27) 2. നെയ്യശേരി കീഴേപുര യ്ക്കല്‍ അര്‍ജുന്‍ അജി (21), 3. ഏഴല്ലൂര്‍ പെരുമ്പാറയില്‍ ഷെമന്റോ (19), 4. ശാസ്താം പാറ കൂറ്റോലിക്കല്‍ ശ്യാം (21) 5. നെയ്യശേരി കാര കുന്നേല്‍ ആരോമല്‍ ഷാജി (21), 6. കാരിക്കോട് കാര കുന്നേല്‍ ഷിനില്‍ (23), 7ഏഴല്ലൂര്‍ പെരുമ്പാറയില്‍ ഫ്‌ളമന്റ് പി ജോസഫ് (18) എന്നിവരാണ് പ്രതികള്‍.
ഇവര്‍ക്കെതിരെ തൊടുപുഴ, കാളിയാര്‍ പോലീസ് സ്‌റ്റേഷനുകളില്‍ വിവിധ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കെ സിനോദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികളെ പോലീസ് പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ ശക്തമായ ഇടപെടല്‍ നടത്തിയിരുന്നു.
അന്വേഷണ സംഘത്തില്‍ എസ് ഐ കെ സിനോദിനെ കൂടാതെ സിപിഒ ജോബിന്‍ കുര്യന്‍, എ എസ് ഐ ബിജു, അജിന്‍സ്, സിപിഒ വിജയാനന്ദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്